Latest News

മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് മിന്നൽ മുരളി. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ആണ്  പി ബാലചന്ദ്രന്‍.  
എന്നാല്‍ അദ്ദേഹം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മുന്നേ നമ്മെ വിട്ടുപോയി. പിന്നീട് നടന്‍ ഹരീഷ് പേരടിയാണ് അദ്ദേഹത്തിനായി സിനിമയില്‍ ശബ്ദം നല്‍കിയത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി.

.ഹരീഷ് പേരടിയുടെ വാക്കുകള്‍

എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.


 ആദ്യം മുതല്‍ ‘മിന്നല്‍ മുരളി’ക്ക് റ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു  ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്.ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും  ‘ഗോദ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം  ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Actor hareesh peradi words about p balachandran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES