Latest News

ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം; അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം; അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പനയ്ക്ക് എന്ന വാര്‍ത്ത പുറത്ത് എത്തിയത്.  നിലവിൽ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത് ചിറയന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള താരത്തിന്റെ വീടാണ്.  അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ഈ വീട് പ്രേം നസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്‌കാരിക സമാരകമായി മാറ്റണമെന്നും അല്ലെങ്കില്‍ മലയാളികള്‍ക്ക് പോലും അപമാനമാണെന്നും പറയുകയാണ് നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

കുറിപ്പ് പൂര്‍ണ്ണ രൂപം, 

പത്മശ്രിയും പത്മഭൂഷണും..542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിന്നസ് അവാര്‍ഡുകള്‍..ഒരു പാട് സാധാരണ മനുഷ്യരെ തിയ്യറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച, ഏത് ഉയരത്തില്‍ നില്‍ക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു..

മനസ്സിലാക്കിയെപറ്റു. അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം. അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്. സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്‌ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വഅവസരം..ഈ അവസരം കളഞ്ഞുകുളിക്കരുത്. മനുഷ്യത്വത്തോടെ, സംസ്‌ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക.

Actor hareesh peradi note about prem nazeer house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES