Latest News

ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ഴിഞ്ഞ ദിവസമായിരുന്നു സുപ്രീംകോടതി   ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി തന്നെ അംഗീകരിച്ച് കൊണ്ട്  രംഗത്ത് വന്നത്.  വലിയ രീതിയിൽ ഉള്ള  ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി വിധി വഴിയൊരുക്കിയത്. എന്നാൽ ഇതിന്  പിന്നാലെ നടന്‍ ഹരീഷ് പേരടി പങ്കുവെച്ച  കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ്, 

ഹരീഷ് പേരടിയുടെ കുറിപ്പ്, മലയാളം കണ്ട എക്കാലത്തെയും നാടക പ്രതിഭ A.ശാന്തകുമാര്‍ ഞങ്ങളുടെ ശാന്തന്‍..വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകം..ലൈംഗീക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന നാടകം.. കോഴിക്കോട് ടൗണ്‍ഹാളില്‍ കളിച്ച ആ ദിവസം എനിക്കിന്നും ഓര്‍മ്മയുണ്ട്… മലയാളത്തിലെ പാട്ടബാക്കിയോളം, നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കിയോളം പ്രാധാന്യമുള്ള നാടക ദിവസം.. പക്ഷെ ആ ദിവസത്തെ അന്നാരും കൊണ്ടാടിയില്ല ..

പക്ഷെ ശാന്താ നമ്മളന്ന് സങ്കടപ്പെട്ട ആ ദിവസത്തിന് ഇന്ന് അര്‍ത്ഥമുണ്ടായിരിക്കുന്നു… രാജ്യത്തെ പരമോന്നത കോടതി, സുപ്രിംകോടതി ആ ദിവസത്തെ അംഗീകരിച്ചിരിക്കുന്നു… നമ്മള്‍ ഇരുപത് കൊല്ലം മുന്‍പ് നാടകത്തില്‍ സംസാരിച്ച വിഷയങ്ങളാണ് മലയാളസിനിമ പുതിയ കണ്ടുപിടുത്തങ്ങളായി കൊണ്ടാടുന്നത്.. പെരുംകൊല്ലനും, ഇത്താരചരിതവും, നമ്മളും, പുള്ളിപയ്യും …. ചേരട്ടയും, ഞാഞ്ഞൂലുമായി സിനിമയായി പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഒറ്റക്കിരിന്നും ചിരിക്കും.. .ചിരിയാണല്ലോ നമ്മളെ എക്കാലത്തും നിലനിര്‍ത്തിയത്.. ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും …എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം

Actor hareesh peradi note about new judgement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES