Latest News

രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി രംഗത്ത്

Malayalilife
രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി രംഗത്ത്

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ  ബ്രോ ഡാഡി കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഡി കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ബ്രോ ഡാഡി ഇന്നാണ് കണ്ടത്… ലാലേട്ടന്‍ തകര്‍ത്തു… തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80തുകളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നുണ്ട്… നടനം മഹാനടനം..

കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല… നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു… ലാലുച്ചായന്‍ പകരം വെക്കാനില്ലാത്ത പ്രകടനം.. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നി പോയി… അത്രയും വിശ്വസിനീയം..

രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു… ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ… നല്ല സിനിമ… ആശംസകള്‍

Actor hareesh peradi note about bro daddy movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES