Latest News

വീട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
വീട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല; കുറിപ്പ് പങ്കുവച്ച്  ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ കെ റെയില്‍ സര്‍വേ കല്ലിടുന്നതുമായി ബന്ധപ്പെട്ട് വലിയ  വിവാദങ്ങൾ ഉടലെടുത്തത്.  ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. എന്നാൽ  ഇപ്പോള്‍ സംഭവത്തില്‍ നടന്‍ ഹരീഷ് പേരടി പങ്കുവെച്ച വ്യത്യസ്തമായ തന്റെ അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. താന്‍ കെ റെയിലിനെ അനുകൂലിക്കുന്ന ആളാണെന്നും എന്നാല്‍ സര്‍ക്കാര്‍ അടിമകള്‍ നടത്തുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം പറയുന്നു. 

കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല എന്നും താരം പറഞ്ഞു. 

ഹരീഷ് പേരടിയുടെ കുറിപ്പ്, ഞാന്‍ K-Rail പക്ഷക്കാരനാണ്  കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്  പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല കെ.ടി.മുഹമമ്ദും, തോപ്പില്‍ ഭാസിയും, N.N.പിള്ളയും നാടകം കളിച്ചുണ്ടാക്കിയ കേരളമാണ് എന്ത് കിട്ടും? എപ്പോള്‍ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സില്‍ എഴുതിതന്നതിനു ശേഷം കല്ലിട്ടാല്‍ മതി അല്ലാത്ത കല്ലുകള്‍ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക കെ.റെയില്‍ മതി ഫാസിസ്റ്റ് റെയില്‍ വേണ്ട..

Actor hareesh peradi fb post about k rail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES