Latest News

മകള്‍ ദീപ്തകീര്‍ത്തിക്ക് സിനിമകളോട് താല്‍പര്യമുണ്ട്; അവളുടെ താല്‍പര്യം എന്താണോ അത് പ്രോല്‍സാഹിപ്പിക്കാനാണ് ഇഷ്‌ടം; വെളിപ്പെടുത്തലുമായി നടൻ ഗിന്നസ് പക്രു

Malayalilife
topbanner
മകള്‍ ദീപ്തകീര്‍ത്തിക്ക്  സിനിമകളോട് താല്‍പര്യമുണ്ട്; അവളുടെ  താല്‍പര്യം എന്താണോ അത് പ്രോല്‍സാഹിപ്പിക്കാനാണ് ഇഷ്‌ടം; വെളിപ്പെടുത്തലുമായി നടൻ  ഗിന്നസ് പക്രു

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ  നടനും സംവിധായകനുമാണ് ഗിന്നസ് പക്രു. മാർ മലയാളചലച്ചിത്രത്തിലെ ഒരു ഹാസ്യനടനാണ്. ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോള്‍ പക്രു മകളുടെ സിനിമ താത്പര്യത്തെ കുറിച്ച് ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മകള്‍ ദീപ്തകീര്‍ത്തി ഇപ്പോള്‍ ചില നൃത്ത പരിപാടികളൊക്കെയായി കലാരംഗത്തേക്ക് വരുന്നുണ്ട്. ഇനി ഏഴാം ക്ലാസിലേക്കാണ്. ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താല്‍പര്യമുണ്ട്. അവളുടെ താല്‍പര്യം എന്താണോ അത് പ്രോല്‍സാഹിപ്പിക്കാനാണ് എന്‌റെയും ഭാര്യ ഗായത്രിയുടെയും തീരുമാനം.

അഭിമുഖത്തില്‍ നടന്‍ തനിക്ക് കോവിഡ് പോസിറ്റീവായ അനുഭവവും  പങ്കുവെച്ചു. കോവിഡിനെ കീഴടക്കുകയല്ല, മറികടന്നു എന്ന് പറയുന്നതാണ് നല്ലത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മേക്കപ്പ് അസിസ്റ്റന്റിന് പോസിറ്റീവായപ്പോള്‍ പരിശോധിച്ചതാണ്. അപ്പോള്‍ എനിക്കും പോസിറ്റീവ്. പിന്നീട് ക്വാറന്റൈനീല്‍ കഴിഞ്ഞു. ദൈവം സഹായിച്ച് മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ആരും പോസിറ്റീവ് ആയില്ല എന്നതും ദൈവാനുഗ്രഹം. ഗിന്നസ് പക്രു പറഞ്ഞു.

Actor guinness pakru words about daughter passion in film industry

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES