Latest News

വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല; വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം: ഗണേഷ് കുമാര്‍

Malayalilife
വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല; വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം: ഗണേഷ് കുമാര്‍

ലയാള  സിനിമാ താരങ്ങളെ ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യമുയർത്തി കൊണ്ട്  കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ രംഗത്ത്. അദ്ദേഹം ഇക്കാര്യം നിയമസഭയിലാണ്  ഉന്നയിച്ചത്. ഇത്തരം പരസ്യങ്ങളില്‍ റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ്  അഭിനയിക്കുന്ന മാന്യന്മാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് മാന്യന്മാര്‍ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണനയിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍ മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Actor ganesh kumar mla react rummy game ad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES