Latest News

87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങി; കേസിന്റെ പേരിൽ നടക്കുന്നത് പോലീസ് പീഡനമെന്ന് നടൻ ദിലീപ്

Malayalilife
87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങി; കേസിന്റെ പേരിൽ നടക്കുന്നത് പോലീസ് പീഡനമെന്ന് നടൻ ദിലീപ്

കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നടൻ  ദിലീപ്. കോടതിയോടായിരുന്നു നടൻ ദിലീപിന്റെ  ആരോപണം. ഹൈക്കോടതി മുൻകൂർ ജാമ്യ തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന്  ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നാളെയും വാദം തുടരും. നിലവിൽ ഹൈക്കോടതി വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി  രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. ഇന്ന് നടന്ന വാദത്തിനിടെ അങ്ങനെയെങ്കിൽ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന്  ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.

 തന്നെയും കുടുംബത്തെയും കൂട്ടത്തോടെ അന്വേഷണ സംഘം പ്രതിയാക്കുന്നുവെന്നും ദിലീപ് പറഞ്ഞു.  പരിശോധനയുടെ പേരിൽ തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. നിരന്തരം വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ  റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

അതേസമയം പ്രോസിക്യൂഷൻ  ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. 

Actor dileep words against investigation team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES