മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ദിലീപ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ചലച്ചിത്ര നടൻ എന്നതിനൊപ്പം ഒരു ഡോക്‌ടറുടെ അച്ഛൻ കൂടിയാകാൻ ഉള്ള തയ്യാറെടുപ്പിലാണ് ദിലീപ്. താരത്തിന്റെ മകൾ മീനാക്ഷി മെഡിസിൻ പഠനം തുടരുകയാണ്. ജീവിതത്തിൽ പരാജയം അറിഞ്ഞാണ് ദിലീപ് എന്ന അച്ഛൻ വിജയം കയ്യിലൊതുക്കിയത്. ഏഴാം ക്‌ളാസിൽ തോറ്റു പോയ കാര്യവും, അന്നത്തെ തന്റെ അവസ്ഥയും, അതിനുള്ള കാരണങ്ങളും വിവരിക്കുന്ന ദിലീപിന്റെ ഒരു അഭിമുഖ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
ഏഴാം ക്‌ളാസിൽ തോറ്റു എന്ന് പറയുന്നതിനേക്കാളും തോൽപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ചേരുക. മാനേജ്‌മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാലഞ്ചു വിദ്യാർഥികൾ ഒരിക്കൽക്കൂടി ഏഴാം ക്ലാസിൽ തുടർന്നു. ഇക്കാര്യം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്ന അവസ്ഥയാകും എന്ന് പ്രതീക്ഷിച്ച ദിലീപിന് തെറ്റി
അച്ഛൻ മകനെ ചേർത്ത് പിടിച്ചു. ഒരു വീഴ്ച ഉയർത്തെഴുന്നേൽപ്പാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം എന്നായിരുന്നു അച്ഛൻ പത്മനാഭന്റെ ഉപദേശം. ദിലീപ് തേർഡ് ഗ്രൂപ്പിൽ ആലുവ യു.സി. കോളേജിൽ നിന്നുമാണ് പ്രീ-ഡിഗ്രി പൂർത്തിയാക്കിയത്. ശേഷം മഹാരാജാസ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നു. ഇവിടെ നിന്നുമാണ് ദിലീപ് മിമിക്രി കലാലോകത്തെക്ക് ചുവട് വയ്ക്കുന്നത്. ദിലീപും നാദിർഷായും സഹപാഠികൾ കൂടിയായിരുന്നു.