Latest News

വിജയവും പരാജയവും കൈകാര്യം ചെയ്യാന്‍ പഠിച്ചത് അച്ഛനിലൂടെ; അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്: ധ്യാന്‍ ശ്രീനിവാസന്‍

Malayalilife
വിജയവും പരാജയവും കൈകാര്യം ചെയ്യാന്‍ പഠിച്ചത് അച്ഛനിലൂടെ; അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്: ധ്യാന്‍ ശ്രീനിവാസന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ  ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

സിനിമയുടെ വിജയവും പരാജയവും അതിന്റെ സ്പിരിറ്റില്‍ എടുക്കുമെന്നും അച്ഛന്റെ പാതയാണ് അക്കാര്യത്തില്‍ പിന്തുടരുന്നതെന്നും ധ്യാന്‍ പറയുന്നു. കഥ കേള്‍ക്കുമ്പോഴേ സ്ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. അടി കപ്യാരേ കൂട്ടമണിയില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു.

അതുപൊലെയുള്ള ഐഡിയ ആണ് ആദ്യം സ്ട്രൈക്ക് ചെയ്യുന്നത്. പിന്നെ കഥ മുഴുവന്‍ വായിച്ചുവരുമ്പോള്‍ ഒരു ടോട്ടാലിറ്റി കിട്ടും. ക്ലൈമാക്സ് വരെ നോക്കും. പിന്നെ പ്രൊഡക്ഷന്‍സ് നോക്കും. തിയേറ്റര്‍ വരെ എത്തിക്കാന്‍ പറ്റുന്ന ആള്‍ക്കാരോണോന്ന് നോക്കും. പിന്നെ ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും അതുപോലെ തന്നെ എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്.

Actor dhyan sreenivasan words about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES