Latest News

എന്റെ കയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണ്; ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്; പ്രതികരണവുമായി ധർമജൻ ബോൾഗാട്ടി

Malayalilife
എന്റെ കയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണ്; ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്; പ്രതികരണവുമായി ധർമജൻ ബോൾഗാട്ടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തതിൽ പ്രതികരണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.  43 ലക്ഷം പലപ്പോഴായി മൂവാറ്റുപുഴ സ്വദേശി ആസിഫ് അലിയാർ മീൻകടയുടെ ഫ്രാഞ്ചൈസി ഇടപാടിന്റെ പേരിൽ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. 

ഇത് വ്യാജവാർത്തയാണ്. ഇതുവരെ ഒരാളുടെ എങ്കിലും കയ്യിൽനിന്നു പണം വാങ്ങിയതിൻറെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കിൽ പലിശ സഹിതം തിരിച്ചു നൽകും. തനിക്കെതിരെ വ്യാജ പരാതി നൽകിയ ആൾക്കെതിരെയും കൂട്ടുകാർ മനപ്പൂർവം ചതിച്ചതാണെങ്കിൽ അവർക്കെതിരെയും കേസുകൊടുക്കും, ഒരാൾക്കു പൈസ കൊടുക്കാനുണ്ടെങ്കിൽ അതിനൊരു തെളിവു വേണ്ടേ? ഇതൊന്നുമില്ല. സത്യസന്ധമായി പറഞ്ഞാൽ ജീവിതത്തിൽ ഒരാൾക്കും ഞാനങ്ങോട്ടു പൈസ കൊടുക്കാനില്ല. കടകൾ ഉദ്ഘാടനം ചെയ്തുകൊടുത്തു നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്. കുറേ പേർ അതുകൊണ്ടു ജീവിക്കുമല്ലോ എന്നു കരുതിയാണ് ചെയ്തത്. ഈ കേസിൽ വ്യവഹാരപരമായി ഒരു പങ്കാളിയില്ല. ഒരു അഞ്ചു രൂപ പോലും കൊടുക്കാനുണ്ടെന്നു തെളിയിക്കാൻ പറ്റിയാൽ മാത്രമേ എൻറെ പേരിൽ വാർത്ത കൊടുക്കുന്നതിൽ ശരിയുള്ളൂ.

എന്റെ കയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു. 

Read more topics: # Actor dharmajan,# words about case
Actor dharmajan words about case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES