തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരം ധനുഷ് വിവാഹമോചിതനാകുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിെൻറ മകളും ഗായികയും സംവിധായികയുമായി െഎശ്വര്യയുമായി 18 വർഷം നീണ്ട ദാമ്പത്യം അവസാനിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ആരാധക ലോകത്തെ അറിയിച്ചത്. ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വകാര്യത അനുവദിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
വിവാഹമോചന വിവരം ധനുഷ് ട്വിറ്ററിലൂടെയും െഎശ്വര്യ ഇൻസ്റ്റയിലൂടെയുമാണ് പുറത്തുവിട്ടത്. ഒരേ വാചകങ്ങളാണ് ഇരുവരുടെയും പോസ്റ്റിലുള്ളത്. കഴിഞ്ഞ കാലത്തെ കുറിച്ച് ഇരുവരും സുഹൃത്തുക്കളായും ദമ്പതികളായും രക്ഷിതാക്കളായും പരസ്പരം ഗുണകാംക്ഷികളായുമുള്ള 18 വർഷമെന്നാണ് കുറിച്ചത്്. പരസ്പരം വഴി പിരിയുന്ന ഘട്ടത്തിലാണ് ഇേപ്പാഴെന്ന് അവർ അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും സ്വകാര്യത അനുവദിക്കുകയും ചെയ്യണമെന്ന് ഇരുവരും അഭ്യർഥിച്ചു.
ധനുഷും ഐശ്വര്യയും പങ്കുവച്ച പ്രസ്താവന:
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചു നില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തു പോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.
പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
2004 നവംബർ 18 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. 2006 ലും 2010 ലും ഒാരോ ആൺകുട്ടികൾ ഇരുവർക്കുമായി പിറന്നിട്ടുണ്ട്.