മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ ഒരു പോലെ തിളങ്ങി നില്‍ക്കുന്ന ഒരു കലാകാരനാണ് ബിനു അടിമാലി. താരത്തെ ഏവര്‍ക്കും നടനായും സ്റ്റേജ് പെര്‍ഫോര്‍മര്‍ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ ഇപ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ബിനു.
കഴിഞ്ഞ ദിവസം നടന്നൊരു കാര്യമാണ്. ഞങ്ങളുടെ നാട്ടില്‍ കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചു. അതിനകത്ത് ഒരു കോമഡിയും ചതിയും വഞ്ചനയും വക്രബുദ്ധിയും എല്ലാമുണ്ട്. നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്.ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വിളിച്ച്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എന്താ സംഭവം എന്നറിയോ. ഒരു ഷോപ്പിംഗ് കോംപ്ലക്സ്, അതിനകത്ത് മൂന്ന് സ്ഥാപനം, ഒറ്റ പേയ്‌മെന്റില്‍.
മൂന്ന് പേര്‍ കൂടി തുടങ്ങുന്ന ചെറിയ സംരഭമെന്നാണ് പറഞ്ഞത്. കുരുവിള സിറ്റിയിലെ ബേസില്‍ എന്ന് പറയണ ആളാണ് വിളിക്കണത്. ഞാന്‍ അവിടെ ചെന്നപ്പോഴേ, വലിയൊരു ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യണം. അതുകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യണം. അവിടെയെത്തിയപ്പോള്‍ പറയാ ചേട്ടനോട് ഞാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്.
ഞാന്‍ ഓര്‍ക്കണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്രബുദ്ധിയിലൂടെ ചെയ്ത്. പിന്നെ സ്വന്തം നാടല്ലേ, എന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കില്‍ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം എന്നും ബിനു കൂട്ടിച്ചേര്‍ത്തു.