Latest News

35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഓര്‍ത്തു വെയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും സുധീഷിന്റെ ഈ വില്ലന്‍ വേഷം ധാരാളം; മനസ്സ് തുറന്ന് നടൻ ബിജു മേനോന്‍

Malayalilife
35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഓര്‍ത്തു വെയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും സുധീഷിന്റെ ഈ വില്ലന്‍ വേഷം ധാരാളം; മനസ്സ് തുറന്ന് നടൻ  ബിജു മേനോന്‍

ലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടൻ സുധീഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രത്തിലെ നടന്‍ സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ  ബിജു മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെയ്ക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ സുധീഷ് നല്‍കിയത്. കൂടാതെ മുപ്പത്തിയഞ്ച് വര്‍ഷത്തെ നടന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ വില്ലന്‍ വേഷം തന്നെ ധാരാളമാണെന്നും ബിജു മേനോന്‍ വെളിപ്പെടുത്തുന്നു.

ബിജു മേനോന്റെ കുറിപ്പ്:

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം.

‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ.

ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

Actor biju menon words about sudheesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES