Latest News

ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയെങ്കിലും എത്താൻ വൈകി; പുതിയ ആളുകൾക്ക് ശിവാജി ഗണേശൻ നൽകിയ ഉപദേശം ഇങ്ങനെ

Malayalilife
ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയെങ്കിലും എത്താൻ വൈകി; പുതിയ ആളുകൾക്ക് ശിവാജി ഗണേശൻ നൽകിയ ഉപദേശം ഇങ്ങനെ

 1995-ൽ പുത്രൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് ബിജു മേനോൻ. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ ഒരു വല്യ വഴിത്തിരിവായി മാറുകയും ചെയ്തു. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ. എന്നാൽ ഇപ്പോൾ നടന് ശിവാജി ഗണേശൻ നൽകിയ ഒരു ഉപദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹനനാണ് നടന് ശിവാജി ഗണേശൻ നൽകിയ ഉപദേശ൦ വെളിപ്പെടുത്തിയത്. 

ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയത്. വേറെ പല താരങ്ങളേയും ചോദിച്ചിരുന്നു. എന്നാൽ ആദ്ദേഹത്തിന് ഇഷ്ടമായത് ബിജു മേനോനെ ആയിരുന്നു അതിന്റെ കാരണം എന്താണെന്ന് അറിയില്ല.അഭിമുഖം എടുക്കാനായി അദ്ദേഹം ഒരു ദിവസം സമയം നൽകുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സമയം നൽകിയത്. മില്ലെനിയം സ്റ്റാഴ്സിന് ഷൂട്ടിങ്ങ് ചെന്നൈയിൽ നടക്കുന്ന സമയമായിരുന്നു അത്. ശിവാജി ഗണേശൻ സമയം നൽകിയത് പ്രകാരം ഞാൻ 5 മണിക്ക് അവിടെ എത്തുകയായിരുന്നു. ഞങ്ങളായിരുന്നു അദ്ദേഹത്തിനെ കാണാൻ ആദ്യം എത്തിയത്. അന്ന് സംവിധായകൻ ജയരാജ് ബിജു മേനോനെ സമയത്ത് എത്തിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. 

ഞങ്ങൾ അഞ്ച് മണിക്ക് തന്നെ ശിവാജി ഗണേശന്റെ വീട്ടിലെത്തി. ബിജു മേനോൻ ഉടനെ വരാമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ലായിരുന്നു. ഒരു അഞ്ച്, അഞ്ചര മണിയായപ്പോൾ ശിവാജി ഗണേശന്റെ മൂത്തമകൻ പുറത്തിറങ്ങി വന്നു. എന്നിട്ട് അദ്ദേഹം പുറത്ത് പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. പിന്നീട് പ്രഭുവും വന്നു. അദ്ദേഹവും പുറത്തു പോകണമെന്ന് പറഞ്ഞ് പോയി. ഞങ്ങൾ പറഞ്ഞ സമയം വൈകിയതിനെ തുടർന്നാണ് ഇവർ ഇങ്ങനെ പറഞ്ഞ് പുറത്ത് പോയത്. ഒടുവിൽ 6.30, 7 മണിക്ക് ബിജു മേനോൻ എത്തി. അഭിമുഖം എടുത്തു. കുറെ ചോദ്യമൊക്കെ ചോദിച്ചു. അഭിമുഖത്തിന്റെ ഭാഗമായി പുതിയ ആളുകൾക്ക് നൽകാനായുള്ള ഉപദേശത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. കൃത്യനിഷ്ടയെന്നാണ് ശിവാജി ഗണേശൻ പറഞ്ഞത്. പറഞ്ഞാൽ പറഞ്ഞ സമയത്ത് വരണം. ബാക്കിയെല്ലാം ശരിയായിക്കോളുമെന്നും അദ്ദേഹം അന്ന് നടനോട് പറഞ്ഞു

Actor biju menon interview with shivaji ganeshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES