മിനിസ്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള സീരിയലുകളിലൊന്നായി സാന്ത്വനം മാറിക്കഴിഞ്ഞു. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. സാന്ത്വനത്തില്‍ സേതു എന്ന കഥാപാത്രമായി എത്തുന്നത് നടന്‍ ബിജേഷ് അവനൂര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബിജേഷിന്റെ കുറുപ്പിലൂടെ....
” ഞാൻ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു. പൃഥിരാജ് എന്ന ജീനിയസ് ആർടിസ്റ്റ് നൊപ്പം ‘ കടുവ ‘ എന്ന പുതിയ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ഞാനുമുണ്ട്. ഞാൻ ഒരു ഫിലിം ആക്ടർ ആകും എന്ന് എന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ച ഞങ്ങടെ സാന്ത്വനം ഡയറക്ടർ ആദിത്യൻ സാറിനും, എന്നെ ഈ സീരിയലിൽ സെലക്ട് ചെയ്ത രഞ്ജിത്ത് സാറിനും, ഞാൻ എന്നും ആരാധിക്കുന്ന ചിപ്പി ചേച്ചിക്കും, പിന്നെ എല്ലാ സാന്ത്വനം കുടുംബത്തിനും. പ്രിയപ്പെട്ട സജി സൂര്യ ചേട്ടനും, സ്‌പെഷ്യലി പ്രിയ സുഹൃത്ത് ഗിരീഷിനും. കാരണം അവൻ പറയാറുണ്ട് മച്ചു. നിനക്ക് നല്ലൊരു ഭാവിയുണ്ടെന്നു. ഇതിലുമൊക്കെ ഉപരി നിങ്ങൾ പ്രേഷകർ ഓരോരുത്തരുടെയും പ്രാർത്ഥനക്കും, സ്നേഹത്തിനും നന്ദി.