തമിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ബാലയും എലിസബത്തും രംഗത്ത് എത്തിയിരിക്കുകയാണ്. താരങ്ങൾ ഉൾപ്പെടെ ഉള്ളവർ സെപ്റ്റംബർ അഞ്ചിന് നടത്തിയ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹ തീയ്യതി പുറത്ത് വിട്ടതിലൂടെ വിവാഹക്കാര്യം പുറത്തറിയുന്നതിനും മാസങ്ങൾക്ക് മുൻപേ ഇരുവരും വിവാഹിതരായെന്ന വിവരമാണ് വ്യക്തമാവുന്നത്. എന്നാൽ ഇപ്പോൾ ഇന്നത്തെ ഒന്നാം വിവാഹ വാർഷിഘത്തെക്കുറിച്ച് പറയുകയാണ് താരം,
കിടിലൻ പാട്ടിനൊപ്പം ഭാര്യയുടെ കൂടെ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിലൂടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നും നടൻ വിശദീകരിച്ചു. മാർച്ച് മുപ്പതിനെ കുറിച്ച് പറയാൻ എലിസബത്തിനോട് ബാല ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികമാണെന്ന് എലിസബത്ത് പറഞ്ഞു.
ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച ഒരുപാട് പേരുണ്ട്. അവർക്കെല്ലാവർക്കും ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ കുടുംബവും ചേർന്ന് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടേ.. എന്നുമാണ് വീഡിയോയിൽ ബാല പറയുന്നത്. ഭാര്യയുടെ കൂടെ കിടിലൻ ഡാൻസ് പെർഫോമൻസ് നടത്താനും താരം അതിന് ശേഷവും ശ്രമിച്ചിരുന്നു. വിവാഹ വാർഷിക ആശംസകൾ അറിയിച്ച് താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് എത്തുന്നത്.