മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് അശ്വിൻ. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തുട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി മിമിക്രി, ഡാന്‍സ് എന്നിവയിലും അശ്വിന്‍ കൈയ്യടി നേടിയിട്ടുണ്ട്. മുച്ചുണ്ടുമായിട്ടായിരുന്നു തന്റെ ജനനം എന്നാണ് താരം ഇപ്പോൾ തുറന്ന് പറയുകയാണ്. എന്നാൽ ഇപ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അശ്വിന്‍.
എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയും കമല്‍ സാറില്‍ നിന്ന് കടമെടുത്തതാണെന്ന് പറയേണ്ടി വരും. എന്റെ രൂപവും സംസാരവും മെച്ചപ്പെടുത്തിയെടുക്കാന്‍ ഡോക്ടര്‍ വെങ്കടസ്വാമിയും ഡോക്ടര്‍ രമേഷും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പകുതി അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ. വളരെ അവ്യക്തമായിട്ടാണ് മുമ്പൊക്കെ സംസാരിച്ചിരുന്നത്. ഇന്ന് പലരുടേയും ശബ്ദം അനുകരിക്കാനും പല ഭാഷകള്‍ സംസാരിക്കാനും ഇങ്ങനെ അഭിമുഖങ്ങള്‍ തരാനുമൊക്കെ കഴിയുന്ന ഒരാളായി ഞാന്‍ മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ആഗ്രഹങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചു അത്രമാത്രമാണ്.
കോളേജിലെത്തിയ സമയത്താണ് ആദ്യമായി പെണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കുന്നത്. അന്ന് നന്നേ കോംപ്ലെക്സ് തോന്നാന്‍ തുടങ്ങിയെന്നും താരം പറയുന്നു. തന്റെ കുറവുകളെക്കുറിച്ചൊക്കെ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. എന്നാല്‍ പിന്നീട് കമല്‍ സാറിന്റെ ഛായയുണ്ടെന്ന് കോംപ്ലിമെന്റ് കിട്ടുമ്‌ബോള്‍ അതില്‍ പിടിച്ച് കോംപ്ലെക്സില്‍ നിന്നും കരകയറുമായിരുന്നു. എന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയാല്‍ അതില്‍ ഇരട്ടി മികവ് നേടണമെന്ന് വാശി തോന്നിയിരുന്നു തനിക്കെന്നാണ് അശ്വിന്‍ പറയുന്നത്. അങ്ങനെയാണ് അശ്വിന്‍ പല ഭാഷകളും പഠിച്ചെടുക്കുന്നത്. ഡാന്‍സും പാട്ടുമൊക്കെയായി ആത്മവിശ്വാസം നേടിയെടുക്കായയായിരുന്നു താന്‍ പതിയെ.
കുട്ടിക്കാലം മുതല്‍ തന്നെ സിനിമ കാണുമായിരുന്നുവെന്നും അഭിനയിക്കാനുള്ള മോഹം ആരംഭിക്കുന്നത് പ്ലസ്-പ്ലസ് ടു കാലത്തായിരുന്നു. പിന്നീട് കോളേജിലേക്ക് എത്തുമ്പോള്‍ മനസില്‍ അഭിനേതാവകണമെന്ന ആഗ്രഹം വേരുറച്ചിരുന്നു. അതേസമയം തന്റെ മലയാളം പലര്‍ക്കും അമ്പരപ്പാണ്. മാതൃഭാഷയായ തമിഴിനേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് അഭിനയിച്ചിട്ടുള്ളത്. തന്റെ നല്ല മലയാളത്തിന്റെ കാരണം കുട്ടുകാര്‍ ആണ്. തമിഴില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ അഭിനയിക്കുന്ന സര്‍ദാര്‍ ആണ് മൂന്നാമത്തെ സിനിമ. മലയാളത്തില്‍ ഇനിയും അഭിനയിക്കണമെന്നുണ്ട്. അതിനാല്‍ മലയാളം മെച്ചപ്പെടുത്താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.
അച്ഛനും അമ്മയുമെല്ലാം തമിഴരാണ്. തനിക്ക് മാത്രമാണ് മലയാളവുമായി ബന്ധമുത്. തമിഴിനും മലയാളത്തിനും പുറമെ ഹിന്ദിയും സംസാരിക്കും. ദുബായിലായിരുന്നു പഠിച്ചത്. ഈ കാലം പല ഭാഷകള്‍ പഠിക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ദുബായിലാണുള്ളത്. അച്ഛന് അവിടെ ബിസിനസുണ്ട്. ഭാര്യ സുഷ്മിതയും രണ്ട് മക്കളും ചെന്നൈയിലാണുള്ളത്. മൂത്ത മകന്‍ അഖിലേഷും രണ്ടാമത്തെ വീരരാഘവുമാണ്. കുട്ടികള്‍ തന്നെ അപ്പാച്ചുവെന്നാണ് വിളിക്കുന്നത്. താനൊക്കെ കോളേജ് കാലത്താണ് സ്വന്തം കഴിവ് തിരിച്ചറിയുന്നത്. വളര്‍ത്തിയെടുക്കുന്നതുമെങ്കില്‍ ഇപ്പോഴത്തെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ കഴിവുള്ളവരാണ്. മകന്‍ ആഹായിലെ വലിയെടാ ഡയലോഗൊക്കെ പറഞ്ഞ് അഭിനയിക്കാറുണ്ട്.