Latest News

ജയസൂര്യയുമായി ഒരുമിച്ച്‌ സിനിമ ചെയ്യുന്നില്ല എന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്; തുറന്ന് പറഞ്ഞ് അനൂപ് മേനോന്‍

Malayalilife
ജയസൂര്യയുമായി ഒരുമിച്ച്‌ സിനിമ ചെയ്യുന്നില്ല എന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്; തുറന്ന് പറഞ്ഞ്  അനൂപ് മേനോന്‍

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് നടൻ അനൂപ് മേനോനും ജയസൂര്യയും. ഇരുവരും ഒന്നിച്ചു കാട്ടുചെമ്ബകം മുതല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ വരെ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ചു അഭിനയിക്കുകയും ചെയ്തു. അതിനു ശേഷം തങ്ങള്‍ ഒരുമിച്ച്‌ സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു എന്നും, അതിന്റെ കാരണവും പറയുകയാണ് ഇപ്പോൾ നടൻ  അനൂപ് മേനോന്‍.

അനൂപിന്റെ വാക്കുകള്‍ :

ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്. അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതു കൊണ്ടാണ്. 

ഒരുകോമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു.

കാരണം ഞാനും ജയനും ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനു ശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്ബോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാല്‍ അത് ഇതുവരെ നടന്നില്ല.

Actor anoop menon words about jayasurya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES