Latest News

ശാലിനിയ്ക്ക് മുന്‍പ് അജിത്തിന്റെ മനസ് കീഴടക്കിയ സുന്ദരി; നടി ഹീര രാജഗോപാലുമായുള്ള പ്രണയ കഥ പുറത്ത്

Malayalilife
 ശാലിനിയ്ക്ക് മുന്‍പ് അജിത്തിന്റെ മനസ് കീഴടക്കിയ സുന്ദരി; നടി ഹീര രാജഗോപാലുമായുള്ള  പ്രണയ കഥ പുറത്ത്

തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ് തല എന്ന് വിളിപ്പേരുള്ള നടന്‍ അജിത്ത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. മലയാളത്തിന്റെ പ്രിയ നായികയായിരുന്ന ശാലിനിയെയായിരുന്നു നടൻ ജീവിതസഖിയാക്കിയത്. എന്നാൽ അടുത്തിടെയായിരുന്നു ശാലിനിയുടെ പിറന്നാൾ ആഘോഷം.ശാലിനിയുടെ ജന്മദിനത്തില്‍ അജിത്തുമായിട്ടുള്ള പ്രണയകഥ  എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്‌ടസുന്ദരമായ ഒരു കുടുംബജീവിതം ആസ്വദിച്ചു പോരുകയാണ് അജിത്ത് ഇപ്പോൾ. 

 2000 ലാണ് ശാലിനിയെ 1990 ല്‍ സിനിമാഭിനയം തുടങ്ങിയ അജിത്ത് വിവാഹം കഴിക്കുന്നത്. എന്നാല്‍  ഇപ്പോൾ ശാലിനിയെ സ്‌നേഹിക്കുന്നതിന് മുന്‍പ് അജിത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച ചില റിപ്പോര്‍ട്ടുകളാണ്  പുറത്ത് വന്നിരിക്കുന്നത്.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടി ഹീര രാജഗോപാലുമായി അജിത്ത് പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്.

സിനിമയിലെത്തിയ സമയം മുതൽ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയിരുന്നു  അജിത്ത്.  
 അന്നത്തെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന ഹീരയുമായിട്ടുള്ള പ്രണയബന്ധവും 
 സിനിമകളെ കുറിച്ചുള്ള വാര്‍ത്തയെക്കാളും പലപ്പോഴും ചര്‍ച്ചയാക്കപ്പെട്ടിരുന്നു.ഇരുവരുടേതും  കോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സെന്‍സേഷണലായ പ്രണയബന്ധമായിരുന്നു. 

 അതേസമയം പുറത്ത് വരുന്ന റിപോർട്ടുകൾ  പ്രകാരം തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ഹീര രാജഗോപല്‍. ഹീരയുമായി തീവ്രപ്രണയത്തിലായിരുന്നു അജിത്ത്. ശാലിനിയെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ ഹീരയെ വിവാഹം കഴിക്കണമെന്ന് അജിത്ത് ആലോചിച്ചിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നെ പ്രണയത്തിലാവുകയായിരുന്നു. സെറ്റിലിരുന്ന് തന്നെ അജിത്ത് ഹീരയ്ക്ക് പ്രണയലേഖനങ്ങള്‍ എഴുതിയിരുന്നു. തമിഴിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളാണ് ബൈയിലവന്‍ രംഗനാഥന്‍ ഒരിക്കല്‍ ഇരുവരുടെയും പ്രണയലേഖനം വായിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്നത്. 

 അജിത്ത്-ശാലിനി പ്രണയം ആരംഭിക്കുന്നത് പോലും ഒരു സിനിമ സ്റ്റൈലിലാണ്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് 1999 ല്‍ പുറത്തിറങ്ങിയ അമര്‍ക്കളം എന്ന സിനിമയിലാണ്.  അജിത്ത് പിടിച്ചിരുന്ന കത്തി സിനിമയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അറിയാതെ ശാലിനിയുടെ കൈതണ്ടയില്‍ തട്ടി വലിയൊരു മുറിവുണ്ടായി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ട് അജിത്തിന്റെ മനസ് വേദനിച്ചു.  പിന്നീട് ആ കുറ്റബോധമാണ് പ്രണയമായി മാറിയത്.  2000 ല്‍ ഇരുവരും  പ്രണയം വീട്ടില്‍ പറഞ്ഞ് വിവാഹിതരാവുകയും ചെയ്തു.
 

Read more topics: # Actor ajith ,# old love story
Actor ajith old love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES