മ ലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. മാര്‍ച്ച് 25ന് ആണ് താരത്തിന്റെ പുതിയ ചിത്രം കള പ്രദർശനത്തിന് എത്തുന്നത്. എന്നാൽ ഇപ്പോൾ കള സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമള്ള ടൊവിനോയുടെ വാക്കുകള്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ധാരാളം പേര്‍ രാഷ്ട്രീയത്തിലേക്ക് സിനിമ രംഗത്തു നിന്നും വരുന്ന സാഹചര്യത്തില്‍ ടൊവിനോയുടെ രാഷ്ട്രീയം എന്താണെന്നായിരുന്നു മാധ്യങ്ങൾക്ക് താരത്തോട് ചോദിച്ച ചോദ്യം. എന്നാല്‍ താന്‍ പാര്‍ട്ടി നോക്കിയല്ല വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറെന്നും ആ നിഷ്പക്ഷതയാണ് തന്റെ രാഷ്ട്രീയമെന്നും ഒരു പാര്‍ട്ടിയോടും പ്രത്യേക അടുപ്പോ വെറുപ്പോ ഇല്ലെന്നും ടൊവിനോ പറഞ്ഞു.
അതേസമയം താന്‍ എപ്പോഴും വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്റെ കടമയും അവകാശവുമാണെന്ന ബോധ്യമുണ്ടെന്നും തന്റെ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന തരത്തിലാണ് വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ടൊവിനോയെ വിടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. ഇതോടെ തന്റെ നിലപാട് ടൊവിനോ കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു.
താന്‍ ഇവിടെ വന്നിരിക്കുന്നത് രാഷ്ട്രീയം ചര്‍ച്ച ച ചെയ്യാനല്ല. സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ്. ഇലക്ഷന്‍ പ്രചരണമല്ല ഇതെന്നും ഇവിടെ നിന്നും പോകുന്നത് വോട്ട് ചോദിക്കാനല്ലെന്നും താന്‍ സ്ഥാനാര്‍ത്ഥിയല്ലെന്നും ടൊവിനോ പറഞ്ഞു. കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതിനെ കുറിച്ച് പറയാന്‍ നിരീക്ഷകരു സര്‍വെകളുമെല്ലാം ഉണ്ടല്ലോ എന്നായിരുന്നു ടൊവിനോയുടെ മറുപടി. വേണമെങ്കില്‍ തുടര്‍ ഭരണമുണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയാം എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.