Latest News

മമ്മൂക്കയുടെ ആളെന്ന നിലയ്ക്കാണ് സെറ്റിലെത്തുന്നത്; അവര്‍ ടാ ചെയ്യടാ എന്നൊക്കെ പറയാന്‍ തുടങ്ങി: സൂരജ് വെഞ്ഞാറമൂട്

Malayalilife
മമ്മൂക്കയുടെ ആളെന്ന നിലയ്ക്കാണ് സെറ്റിലെത്തുന്നത്; അവര്‍ ടാ ചെയ്യടാ എന്നൊക്കെ പറയാന്‍ തുടങ്ങി: സൂരജ് വെഞ്ഞാറമൂട്

പ്രേക്ഷകരെ ഒരുപോലെ  ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു  നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ  മുത്തശ്ശിമാർ ഉൾപ്പെടെ  വരെ സുരാജിന്റെ ആരാധകരാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോള്‍ സുരാജിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സുരാജ് പ്രമുഖ മാധ്യമത്തോട്  മമ്മൂട്ടി നായകനായി എത്തിയ രാജമാണിക്യം സിനിമയില്‍ ഒരു സീനില്‍ അഭിനയിച്ചതും തുടര്‍ന്നുണ്ടായ രസകരമായ അനുഭവങ്ങളുമാണ്  പങ്കുവെച്ചിരിക്കുന്നത്.

'' തിരക്കഥാകൃത്തായ ഷാഹിദിക്ക എഴുതിയ ഒരു രംഗം അതില്‍ കുറച്ച്‌ തമാശയൊക്കെ കയറ്റി എഴുതാന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ തന്നെ എഴുതിയ സീന്‍ ആയിരുന്നു അത്. എനിക്ക് ഡയലോഗൊക്കെ മനപ്പാഠമാണ്. നായികയുടെ അനിയത്തി നടന്നു വരുമ്ബോള്‍ ഞാന്‍ പൂക്കാരനായി വരുന്നതായിരുന്നു രംഗം. ആ ഷൂട്ടിംഗ് ഒന്നും ഓര്‍മ്മിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ആകെ കൈവിട്ടു പോയി. എന്ത് പറ്റിയെന്ന് മനസ്സിലാകുന്നില്ല. ക്യാമറയും ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം കണ്ടപ്പോള്‍ എനിക്ക് അഭിനയിക്കാന്‍ പറ്റുന്നില്ല. എട്ടോ പത്തോ ടേക്ക് എടുത്തു. അന്‍വര്‍ റഷീദ് 'സുരാജേ ഇത് നീ തന്നെ എഴുതിയതല്ലേ, എന്നിട്ട് നിനക്ക് തന്നെ പറ്റുന്നില്ലേ' എന്ന് ചോദിച്ചു.

മമ്മൂക്കയുടെ കൂടെയുള്ള ആളെന്ന നിലയിലാണല്ലോ ഞാന്‍ സെറ്റില്‍ എത്തുന്നത്. അവിടെയുള്ള ബാക്കി ടെക്‌നീഷ്യന്മാര്‍ക്കൊക്കെ എന്നെ ഒന്ന് കൈയ്യില്‍ കിട്ടിയ ദിവസമായിരുന്നു. അവരാണെങ്കില്‍ ടാ ചെയ്യടാ എന്നൊക്കെ പറയാന്‍ തുടങ്ങി. അന്ന് മമ്മൂട്ടി വന്നിട്ടുമില്ല. ഞാന്‍ ആകെ കിളി പോയി നില്‍ക്കുകയാണ്. വെള്ളം കുടിച്ചു പോയി. പാവം അന്‍വര്‍ റഷീദ് കഷ്ടപ്പെട്ട് അതെടുത്തു. പിന്നീട് അന്‍വര്‍ 'ആ സീനിന്റെ ആവശ്യമില്ലെന്ന് തോന്നിയതു കൊണ്ട് കട്ട് ചെയ്യുകയാണ് നിനക്ക് വിഷമം തോന്നരുത്. അടുത്ത സിനിമയില്‍ നല്ല വേഷം തരാം' എന്ന് പറഞ്ഞു. ഞാന്‍ മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നു എന്നതിന് ഇനി ഒരു തെളിവുമുണ്ടാകില്ലല്ലോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍.

ട്രൂപ്പിന്റെ പരിപാടികളൊക്കെ ക്യാന്‍സല്‍ ചെയ്താണ് വന്നത്. പടം റിലീസായപ്പോള്‍ സ്‌പെഷ്യല്‍ താങ്കസ് സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതിക്കാണിച്ചു.ആദ്യ ഷോ കഴിഞ്ഞ് ഒരുപാട് പേര്‍ എന്നെ വിളിച്ചു. ഞാന്‍ തന്നെ ഞെട്ടിപ്പോയി. രാജമാണിക്യം കണ്ടു നീ തന്നെയായിരുന്നല്ലോ ഫുള്‍, മമ്മൂക്ക നീ സംസാരിക്കും പോലെ തന്നെ സംസാരിക്കുന്നു. തകര്‍ത്തുവല്ലോ എന്നൊക്കെ പറഞ്ഞു. വലിയ സന്തോഷമായിരുന്നു അത് '' സുരാജ് പറയുന്നു.

Actor Suraj venjaramood words about acting experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES