മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. നടന്‍ സിനിമ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നത് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. നായകൻ, സഹനടൻ , വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.സെെജു കുറുപ്പിന്റെ കരിയറില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ കരിയറിൽ സിനിമകൾ കുറവായ സമയത്ത് സെയിൽസ് ജോലിയിലേക്ക് തന്നെ തിരിച്ചുപോയാലെ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
സെയിൽസ് വിഭാഗത്തിലെ ജോലിയോട് മടുപ്പുതോന്നിയപ്പോൾ ദൈവം കാണിച്ചുതന്ന വഴിയാണ് സിനിമ. എത്ര കഷ്ടപ്പാട് ഉണ്ടായാലും നിൽക്കാൻ കഴിയുമെന്ന് ദൃഢനിശ്ചയം മനസിലുണ്ട്. എന്നാൽ സിനിമ ലഭിക്കാതെ വന്നപ്പോൾ മനസുമടുത്തു. തിരിച്ചുപഴയ ജോലിയിലേക്ക് പോയാലോ എന്നുപോലും ചിന്തിച്ചു,
സിനിമയിലേക്ക് വന്നത് ബോണസ് ആണ്,. ബ്രേക്ക് ലഭിച്ചത് വലിയ ബോണസും എവിടെയാണോ ഇപ്പോൾ നിൽക്കുന്നത് അതും വലിയ ബോണസു തന്നെ സൈജു കുറുപ്പ് പറഞ്ഞു. അവസരം ഇല്ലാതെ ഇരുന്നപ്പോൾ വിഷമം തോന്നിയിരുന്നു. എന്നാലും എപ്പോഴെങ്കിലും ദൈവം ഒരു ബ്രേക്ക് തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഏട്ട് വർഷം കാത്തിരുന്നതും ട്രിവാൻഡ്രം ലോഡ്ജ് സംഭവിച്ചത്. എനിക്ക് ഒരു ബ്രേക്ക് കൊടുക്കാമെന്ന് വികെ പ്രകാശിനും അനൂപ് മേനോനും തോന്നി. മയൂഖം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ യാത്ര മുന്നോട്ടുപോവുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രയായിരുന്നു ഇതെന്നും മറ്റ് നിവൃത്തി ഇല്ലാത്തതിനാൽ യാത്ര തുടർന്നെ പറ്റൂവെന്നുമായിരുന്നു സൈജുവിന്‌റെ മറുപടി.