Latest News

ഓരോ ഫൈറ്റ് സീനിന് മുന്‍പും മമ്മൂക്കയും ലാലേട്ടനും എന്റെ കാലിനുള്ള പ്രശ്‌നം ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറയും; നിയാസ് മുസ്‌ല്യാര്‍

Malayalilife
ഓരോ ഫൈറ്റ് സീനിന് മുന്‍പും മമ്മൂക്കയും ലാലേട്ടനും എന്റെ കാലിനുള്ള പ്രശ്‌നം ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറയും; നിയാസ് മുസ്‌ല്യാര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുഅപരിചിതനായ താരമാണ് നിയാസ് മുസ്ല്യാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍  നടന്‍ നിയാസ് മുസ്ല്യാര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. നിയാസ് ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കുന്നവരും കെയര്‍ ചെയ്യുന്നവരുമാണ് ് മമ്മൂക്കയും ലാലേട്ടനുമെന്നും ഇരുവരും തന്നെ ഒരുപാട് കെയര്‍ ചെയ്തിരുന്നുവെന്നും വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഷൂട്ടിംഗിനിടെ തന്റെ കാലിനേറ്റ പരിക്കും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഇരുവര്‍ക്കും അറിയാമെന്നും അതുകൊണ്ട് ഓരോ സംഘട്ടന രംഗങ്ങളിലും തനിക്ക് പരിക്കേല്‍ക്കാതിരിക്കാനായി രണ്ടു പേരും വളരെയധികം ശ്രദ്ധിച്ചിരുന്നു.  'മമ്മൂട്ടിയും മോഹന്‍ലാലും സിനിമാ ഇന്‍ഡസ്ട്രിയിലെ രണ്ട് വല്യേട്ടന്മാരാണെന്ന് പറയാം. ഒരു ഷൂട്ടിംഗിനിടെ എന്റെ വലതു കാലിലെ ലിഗ്മെന്റിനുണ്ടായ പ്രശ്നം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ലാലേട്ടന്‍ കാണുമ്ബോള്‍ ചോദിക്കും. മോനേ കാല് ഓക്കെയല്ലേ എന്ന് എപ്പോഴും ചോദിക്കും.

സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, ഓരോ ഷോട്ട് എടുക്കാന്‍ പോകുമ്ബോഴും ലാലേട്ടന്‍ തന്നെ ഫൈറ്റ് മാസ്റ്ററിനോട് പോയി എന്റെ കാലിന് പ്രശ്നമുണ്ട്, അതു നോക്കി വേണം പ്ലാന്‍ ചെയ്യാനെന്ന് പറയും എന്നും നിയാസ് തുറന്ന് പറഞ്ഞു. ഇതുപോലെ തന്നെയാണ് മമ്മൂക്കയും. തസ്‌കരവീരനില്‍ അഭിനയിക്കുന്ന സമയത്ത് എന്നെ നല്ല പോലെ കെയര്‍ ചെയ്തിരുന്നു. അതിലെ ഒരു സീനുണ്ടായിരുന്നു. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ എനിക്ക് ഉറപ്പായും പരിക്കേല്‍ക്കും. അപ്പോള്‍ മമ്മൂക്ക പോയി ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണമെന്ന് എല്ലാവരോടും പറയുമായിരുന്നു. വളരെ കെയര്‍ഫുള്ളായിരുന്നു അദ്ദേഹം. അത് ഇങ്ങനെ ചെയ്യണം എന്നൊക്കെ നിര്‍ദേശം കൊടുക്കുമായിരുന്നു,’ നിയാസ് മുസ്‌ല്യാര്‍ പറയുന്നു.

Actor Niyaz musaliar words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES