ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യ; 'പുഷ്പ'യിലൂടെ പ്രശസ്തനായ തെലുങ്ക് നടന്‍  ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍

Malayalilife
 ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യ; 'പുഷ്പ'യിലൂടെ പ്രശസ്തനായ തെലുങ്ക് നടന്‍  ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. കഴിഞ്ഞ മാസം നവംബര്‍ 29 നായിരുന്നു യുവതിയുടെ ആത്മഹത്യ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. ബന്ധത്തിലായിരുന്ന സമയത്ത് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാട്ടി, അതെല്ലാം പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് യുവതിയെ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിസി 174-ാം വകുപ്പ് അനുസരിച്ച് പഞ്ചഗുട്ട പൊലീസാണ്  ജഗദീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടികൊടുത്ത 'പുഷ്പ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ജഗദീഷ് പ്രതാപ് ഭണ്ഡാരി. പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് പ്രതാപ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ജഗദീഷ് അഭിനയിക്കുന്നുണ്ട്

Actor Jagadeesh Prathap of Pushpa fame arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES