Latest News

കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം; ജിനു കോട്ടയത്തിനെതിരെ രംഗത്ത് എത്തി ഭാര്യ

Malayalilife
 കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം; ജിനു കോട്ടയത്തിനെതിരെ രംഗത്ത് എത്തി ഭാര്യ

ലയാളി പ്രേക്ഷകർക്ക് മിനി സ്‌ക്രീനിൽ സ്കിറ്റുകളിലൂടെ ചിരിപ്പൂരം സമ്മാനിക്കുന്ന ഒരു താരമാണ് ജിനു കോട്ടയം. സിപിഎമ്മിന്റെ പ്രചാരണ പരിപാടികളിൽ എല്ലാം തന്നെ ഡിവൈഎഫ് പ്രവർത്തകനായ ജിനു  സജീവ സാന്നിധ്യമറിയിക്കാറുണ്ട്. ജിനു കൂടുതൽ ആയി  ജനശ്രദ്ധനേടിയത്‌ ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌. നിലവിൽ  സീ കേരളയിൽ മറ്റൊരു കോമഡി പ്രോഗ്രാം ചെയ്തു വരുകയാണ് താരം. പിക്കാസോ, രാക്ഷസ രാവണൻ, മോഹൻകുമാർ ഫാൻസ്‌ തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. എന്നാൽ ഇപ്പോൾ  താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് താരത്തിന്റെ  ഭാര്യ. ഫേസ്ബുക്കിലൂടെ ആണ് ഭാര്യ ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോൾ ആ.ത്മഹ.ത്യ ചെയ്യാൻ തോന്നുന്നില്ല. ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭർത്താവിനേയും, എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക

Actor JINU KOTTAYAM wife words against him

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES