യുവജനോത്സവ വേദികളിലേക്ക് അമ്മയാണ് എന്നെ എടുത്തുകൊണ്ടു പോയിരുന്നത്; അമ്മയെ കുറിച്ച് വാചാലനായി നടൻ ഗിന്നസ് പക്രു

Malayalilife
topbanner
യുവജനോത്സവ വേദികളിലേക്ക് അമ്മയാണ് എന്നെ എടുത്തുകൊണ്ടു പോയിരുന്നത്; അമ്മയെ കുറിച്ച് വാചാലനായി നടൻ ഗിന്നസ് പക്രു

ലയാള സിനിമ മേഖലയിലെ തന്നെ ഒരു ശ്രദ്ധേയനായ താരമാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയതും. തുടർന്ന് നിരവധി സിനിമകളിൽ പക്രു തന്റെ സാന്നിധ്യം അറിയിച്ചു. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്.  എന്നാൽ ഇപ്പോൾ അമ്മയെക്കുറിച്ച് വാചാലയാവുകയാണ് താരം. 

അംബുജാക്ഷിയമ്മ എന്നാണ് അമ്മയുടെ പേര്. എനിക്ക് നാലു വയസൊക്കെ ആയപ്പോഴാണ് ഉയരക്കുറവിനെക്കുറിച്ച് അമ്മയും അച്ഛനും ശ്രദ്ധിക്കുന്നത്. ആ സമയത്ത് എനിക്ക് ഒരു സൈക്കിൾ വാങ്ങി തന്നിരുന്നു. മൂന്നു ചക്രമുള്ള സൈക്കിൾ ഇല്ലേ അങ്ങനെയൊന്ന്! നാലു വയസായിട്ടും എനിക്ക് അത് ഉന്തി നടക്കാനേ പറ്റുന്നുള്ളൂ. ചവിട്ടാൻ പറ്റുന്നില്ല. അന്നേരമാണ് ഈ വ്യത്യാസം അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം വളരാനുള്ള പൊടികളുടെ ടിന്നുകളായിരുന്നു വീടു നിറയെ! അതൊക്കെ തന്നിട്ട്, പൊടി തീരുന്നതല്ലാതെ ഞാൻ വളരുന്നതൊന്നും ഇല്ലായിരുന്നു. എന്റെ ഈ പ്രത്യേകത മനസിലാക്കിയപ്പോൾ എല്ലാവരും വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് എന്നോട് പെരുമാറിയിരുന്നത്. വേദനിപ്പിക്കലോ കുത്തിപ്പറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവർക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു.

യുവജനോത്സവ വേദികളിലേക്ക് അമ്മയാണ് എന്നെ എടുത്തുകൊണ്ടു പോയിരുന്നത്. എന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കും കലാപരിപാടികൾക്കുമുള്ള യാത്രകളിൽ എന്നെ കൊണ്ടു നടന്നതെല്ലാം അമ്മയായിരുന്നു. എന്നെ കല്ല്യാണം കഴിപ്പിക്കണം, കുടുംബമുണ്ടാകണം എന്ന ആഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതും അമ്മയ്ക്കായിരുന്നു. എന്റെ വിവാഹം നടത്താൻ മുൻപിലുണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ മുൻപിട്ടിറങ്ങി. അമ്മ തന്നെയാണ് ഈ പ്രൊപ്പോസൽ കണ്ടെത്തിയതും സംസാരിച്ചതും. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അമ്മയാണ് കട്ടയ്ക്ക് കൂടെ നിന്നിട്ടുള്ളത്. എന്നാൽ ഞങ്ങള് ഇടയ്ക്ക് നന്നായി വഴക്കു കൂടും. വമ്പൻ ചർച്ചകളുണ്ടാകും. നിയമസഭയിലൊക്കെ നടക്കില്ലേ അതുപോലെ.. ഘോര വാദപ്രതിവാദങ്ങളുണ്ടാകും. ഒടുവിൽ ഞങ്ങൾ അഭിപ്രായ സമന്വയത്തിലെത്തി സംഗതി അവസാനിക്കും. എന്തായാലും റിസൾട്ട് എപ്പോഴും പോസിറ്റീവ് തന്നെയായിരിക്കും.

Actor Guinness Pakru words about her mother

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES