Latest News

ലാലേട്ടനൊപ്പമുളള ആ സീന്‍ ചെയ്ത് ഞാന്‍ തളര്‍ന്നുപോയി; ദൈവമേ കറക്ടാവണേ എന്ന പ്രാർത്ഥനയിലായിരുന്നു; അനുഭവം പങ്കുവച്ച് നടൻ ബാലാജി ശര്‍മ്മ

Malayalilife
ലാലേട്ടനൊപ്പമുളള ആ സീന്‍ ചെയ്ത് ഞാന്‍ തളര്‍ന്നുപോയി; ദൈവമേ കറക്ടാവണേ എന്ന പ്രാർത്ഥനയിലായിരുന്നു;  അനുഭവം പങ്കുവച്ച് നടൻ  ബാലാജി ശര്‍മ്മ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശർമ്മ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമ-സീരിയല്‍ രംഗത്ത് തിളങ്ങുന്ന താരത്തിന് സഹനടനായും വില്ലൻ വേഷങ്ങളിലും എല്ലാം തന്നെ തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മോഹന്‍ലാലിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തില്‍ വേഷമിടും ചെയ്തു. എന്നാൽ ഇപ്പോൾ  ഒഴിമുറി ചിത്രീകരണ സമയത്തുണ്ടായ മറക്കാനാവാത്ത അനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

ചിത്രത്തില്‍ നായകനായ ലാലിനൊപ്പമുളള ഷൂട്ടിംഗ് അനുഭവമാണ് നടന്‍ വെളിപ്പെടുത്തിയത്. അഭിനയിക്കാന്‍ എത്തിയ ആദ്യദിവസം തന്നെ മൂന്ന് സീന്‍ ഉണ്ടായിരുന്നെന്ന് ബാലാജി ശര്‍മ്മ പറയുന്നു. ആദ്യ സീന്‍ കഴിഞ്ഞപ്പോ തന്നെ എന്നെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമുണ്ടായി. അതുകഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് ഒരു സ്ട്രഗിള്‍ സീന്‍ വന്നത്. ചെറിയ സ്ട്രഗളും കാര്യങ്ങളും ആണെങ്കിലും തള്ളലാണ്. ഉച്ചവെയിലാണ്, മധുപാലേട്ടന്റെ പടം എന്ന് പറയുമ്പോ അവിടെം ഇവിടെം ബെഡ്ഡും ഒന്നുമില്ല.

നമ്മളെ ലാലേട്ടന്‍ പിടിക്കുന്നു, പിടിച്ച് തളളുന്നു, ഞാന്‍ അവിടെ വീഴുന്നു. ഒരു കമ്പെടുത്ത് ഓടിപോയി അടിക്കുന്നു. ഇതാണ് സീന്‍. ഇതിനിടെ കുറെ ഡയലോഗുകളും ഉണ്ട്. വഴക്ക് സീനാണ്. അപ്പോ ഒറ്റ ഷര്‍ട്ടേയുളളു. ആ സീന്‍ പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരാള്‍ ചെയ്യുമ്പോ മറ്റേ ആള്‍ക്ക് കറക്ടായില്ല അങ്ങനെ കുറെ നേരം എടുത്തു. അവസാനം ചെയ്ത് ചെയ്ത് ഞാന്‍ തളര്‍ന്നുപോയി. എനിക്ക് വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കണ്‍ട്യൂനിറ്റി പോയി. വേറെ ഷര്‍ട്ടില്ല.

ഭാഗ്യത്തിന് അവര് ഫാന്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ ഒകെയായി. അപ്പോഴേക്കും ഞാന്‍ റിലാക്‌സായി. അടുത്ത ഷോട്ട് വന്നു. പിന്നെയും എന്നെ പിടിച്ചുതളളുന്നു. അപ്പോഴത്തേക്കും ലൈറ്റ് പോവാറായി. ആ സീന്‍ ഒറ്റ ഷോട്ടാണ്. അപ്പോ ലാലേട്ടന്‍ പറഞ്ഞു നമുക്ക് എടുത്തുപോവാം. ലൈറ്റ് പോവുന്നു. നീ കറക്ടായിട്ട് വന്നു എന്റെ തലയില് ഒരു അടി അടിച്ചാ മതി. റിഹേഴ്‌സലൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോ തന്നെ ഞാന്‍ ദൈവത്തെ വിളിച്ചു.

ദൈവമേ കറക്ടാവണേ എന്ന്. ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന്. വന്ന് തലയിട്ട് എന്തേലും പ്രശ്‌നമുണ്ടായികഴിഞ്ഞാല്‍ അവിടെ ആള്‍ക്കാരൊക്കെ പറയുന്നുണ്ടായിരുന്നു. ഇന്നലെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി ലാലേട്ടന്‌റെ ഗുസ്തി മല്‍സരമുണ്ടായിരുന്നു. പുളളിക്കാരന്‍ അവിടെ ഇവിടെയൊക്കെ കയറി പിടിച്ചു. അപ്പോ ഞാന്‍ പേടിച്ചുപോയി. പുളളിക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയ പടമാണ്. മൊട്ടയുണ്ട് മുടിയുണ്ട്. അപ്പോ അടിക്കുമ്പോ വിഗ് വല്ലതും തെറിച്ചുപോയാ പോയി. ലൈറ്റും പോണു. അവസാനം ആ രംഗം ചെയ്തു. അണിയറക്കാരില്‍ നിന്നും അഭിനന്ദനവും കിട്ടി. നടന്‍ പറഞ്ഞു.

Actor Balaji sharma words about acting experience with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES