Latest News

അന്ന് ഒരു കസേര പിടിച്ചിടാന്‍ പോലും സ്റ്റേജില്‍ കയറാത്ത ഞാനാണ്; ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ആളാണ്; തുറന്നുപറഞ്ഞ് ആസിഫ് അലി

Malayalilife
അന്ന് ഒരു കസേര പിടിച്ചിടാന്‍ പോലും സ്റ്റേജില്‍ കയറാത്ത ഞാനാണ്; ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ആളാണ്; തുറന്നുപറഞ്ഞ് ആസിഫ് അലി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ  സജീവമായ താരത്തിന്റെ  വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും ഓരോ സിനിമ കഴിഞ്ഞ് ലൊക്കേഷനിൽ നിന്ന് ഇറങ്ങുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ്.

 എപ്പോഴും എന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യാൻ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യമാണ്. സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഞാനൊരു കംഫർട്ട് സ്പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്മെന്റ് അവർക്ക് എന്നോടുമുണ്ട്.

സ്‌കൂളിൽ പഠിക്കുന്ന സമയങ്ങളിൽ ഒരു കസേര പിടിച്ചിടാൻ പോലും താൻ സ്റ്റേജിൽ കയറിയിട്ടില്ല. ഏതാണ് സിനിമയിലേക്കുള്ള വഴി എന്ന് തനിക്ക് അറിയില്ലായിരുന്നു. എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച് എല്ലാവരും എന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാൻ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക, നമ്മളിൽ തന്നെ വിശ്വാസം അർപ്പിക്കുക. ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. എന്നെങ്കിലുമൊരിക്കൽ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട്’. ആസിഫ് പറഞ്ഞു.

 

Actor Azif ali words about cinema and friendship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES