Latest News

നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു; ഐസൊലേഷനിൽ കഴിയുകയാണെന്ന് അറിയിച്ച് താരം

Malayalilife
നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു; ഐസൊലേഷനിൽ കഴിയുകയാണെന്ന് അറിയിച്ച് താരം

ടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് ബാധ ഉണ്ടായിരിക്കുന്നത്.  ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി നടൻ ഫഹദ് ഫാസിൽ ഹൈദരാബാദിൽ ഉണ്ട്. ഫഹദിന്റെ തെലുങ്കിലെ അരങ്ങേറ്റത്തെ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ താരം തന്നെയാണ് അറിയിച്ചത്. സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ആണെന്നും  കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

 സിനിമാ മേഖലയിലെ പല താരങ്ങൾക്കും ഇതിനോടകം തന്നെ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. പുഷ്പ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. താരത്തിന് മറ്റു ശാരീരികാസ്വസ്ഥതകൾ ഒന്നുമില്ല എന്നും വ്യക്തമായിരിക്കുകയാണ്.
അതേസമയം ടോളിവുഡിൽ  പുഷ്പയുടെ ക്യാരക്ടർ ടീസർ ഏറ്റവും വേഗത്തിൽ 50 മില്യൺ ആളുകൾ കണ്ട ആദ്യ ടീസർ ആയിരിക്കുകയാണ്.  ടീസര്‍ ഏപ്രിൽ 8ന് അല്ലുവിന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരുന്നു പുറത്തുവിട്ടിരുന്നത്.  ടീസര്‍ ഇതിനോടകം തന്നെ ടോളിവുഡിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും നേടിയിരുന്നു.
 
നടൻ  ഫഹദ് ഫാസിലും ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.  ചിത്രം തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ്  അവതരിപ്പിക്കുന്നത്.
 

Actor Allu arjun tested covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES