കോവിഡ് വൈറസിന്റെ ഭീതിയില്‍ ഏവരും ജാഗ്രത പാലിക്കുന്ന് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യു ആചരിക്കാന്‍ ആഹ്വനം ചെയ്തതിന്റെ മുന്നോടിയായുളള വിവിധ തയാറെടുപ്പുകള്‍ക്ക് ആരംഭം കുറിച്ചു. 'ജനത' കര്‍ഫ്യൂ മാര്‍ച്ച് 22 ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ എല്ലാവരും പിന്തുടരേണ്ടതുണ്ട്. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നത്തിനുള്ള ഉളള തയ്യാറെടുപ്പാണ് 'ജനത' കര്‍ഫ്യൂവിന്റെ വിജയവും എന്നാണ് കണക്കാകുക. അതേസമയം ആവശ്യസേവനകള്‍ ഈ ഘട്ടത്തില്‍ നല്കുന്നവരോട ്ആദരസൂചകമായി വീടുകളില്‍ നന്ദി പ്രകാശനം ചെയ്യാനും മോദി ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന് അക്ഷയ് രാധാകൃഷ്ണന്. താരം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്തത് കൊണ്ടാണ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വിഡിയോയാണ് അക്ഷയ് സേഷ്യല്‍ മീഡിയിയില്‍ പങ്കുവച്ചിരിക്കുന്നത്.
'മാര്‍ച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങള്‍ നല്കുന്ന എല്ലാവരോടും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാല്‍ക്കണിയിലും നില്‍ക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകള്‍ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം,' എന്ന് പ്രധാനമന്ത്രി അറിയിച്ചിരിന്നു.