മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരം സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. പിണറായി വിജയന്‍ സംസ്ഥാനത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.
വളരെ ശക്തനായ രാഷ്ട്രീയനേതാവാണ് പിണറായി. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ തികഞ്ഞ പരാജയമായി. അധികാരമേറ്റപ്പോള്‍ ഇടത് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ആ വിശ്വാസം തകര്‍ന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങള്‍ക്ക് അത് മനസിലായിലായത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ പിണറായി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഒരുപാട് അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തിയതാണ് ഇന്ന് പിണറായിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടത് എന്നും ദേവന്‍ പറഞ്ഞിരുന്നു.