ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ബൈജു. മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. നായകനെന്ന നിലയില്‍ കൂടുതല്‍ താരത്തിന് ശോഭിക്കാൻ കഴിഞ്ഞില്ല. ഒരു ഇടവേളയ്ക്ക് ശേഷം ആണ് ബൈജു വീണ്ടും സിനിമയിൽ സജീവമാണ്. ഇപ്പോൾ നടനെ തേടി മികച്ച കഥാപാത്രങ്ങളാണ് എത്തുന്നത്. ഇപ്പോഴിത താന്‍ ചെയ്ത'വടക്കുനോക്കിയന്ത്രം' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
വടക്കുനോക്കിയന്ത്രം' എന്ന സിനിമയിലെ തളത്തില്‍ ദിനേശന്റെ അനിയന്‍ കഥാപാത്രവും എന്റെ ഫേവറൈറ്റ് ആണ്. ആ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയുമായി ഒരാള്‍ എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ശ്രീനിയേട്ടനോട് പോയി കാര്യം പറയാന്‍. അദ്ദേഹം ഇല്ലാതെ ആ സിനിമയുടെ രണ്ടാം ഭാഗം നടക്കില്ലല്ലോ. ശ്രീനിയേട്ടനുമായി അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്". ബൈജു പറയുന്നു.
കൂടാതെ തന്റെ രണ്ടാം വരവിലെ പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ചും നടൻ വാചാലനാകുന്നുണ്ട്,"എന്റെ രണ്ടാമത്തെ വരവില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 'പട്ടാഭിരാമന്‍', 'ലൂസിഫര്‍', 'പുത്തന്‍ പണം' തുടങ്ങിയവയൊക്കെ എനിക്ക് പ്രിയപ്പെട്ട സിനിമകളാണ്. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം.