ഇന്ത്യയാകെ ടോളിവുഡ് തരംഗം അലയടിക്കുന്ന സമയത്ത് വലിയ പ്രതീക്ഷയോടെ യെത്തിയ സിനിമയാണ് ആചാര്യ. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ചഭിനയിച്ച ചിത്രം 2022 ലെ ഏറ്റവും വലിയ തിയേറ്റര്‍ ദുരന്തമായി ആണ് വിലയിരുത്തുന്നത്.ചിത്രം വലിയ പരാജയം ആണ് എന്ന് തെലുഗു മാധ്യമങ്ങളടക്കം വിലയിരുത്തുന്നു.
84 കോടി രൂപയുടെ നഷ്ടമാണ് ആചാര്യ വരുത്തിവെച്ചിരിക്കുന്നത്. ഇതോടെ സാമ്പത്തിക നഷ്ടത്തിന് ചിരഞ്ജീവിയോട് സഹായം ചോദിച്ച് കത്തെഴുതിയിരി ക്കുകയാണ് രാജാഗോപാല്‍ ബജാജ് എന്ന വിതരണക്കാരന്‍. ആചാര്യ ഉണ്ടാക്കിവെച്ച് നഷ്ടത്തിന് പരിഹാരം ചെയ്യണമെന്ന് ഇയാള്‍ ചിരഞ്ജീവിയോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
പണത്തിന്റെ 75 ശതമാനവും നഷ്ടപ്പെട്ടതായി ഇയാള്‍ പറയുന്നു. റായ്ച്ചൂര്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ ബജാജ് പ്രശസ്ത വിതരണക്കാരനായ വാറങ്കല്‍ ശ്രീനുവിന് രാജഗോപാല്‍ പ്രീമിയം നല്‍കിയിരുന്നു. എന്നാല്‍ ആചാര്യ തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവെച്ചതോടെ താന്‍ വലിയ കടത്തിലാണെന്നും അദ്ദേഹം പറയുന്നു.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം രാം ചരണിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കൊനിഡെലയും മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്. പൂജ ഹെഗ്‌ഡേയായിരുന്നു ചിത്രത്തില്‍ രാം ചരണിന്റെ നായിക