വിവാഹ മോതിരം അണിയാതെ അഭിഷേക് പൊതുവേദിയിലെത്തിയതോടെ വീണ്ടും ഐശ്വര്യയുമായുള്ള വേര്‍പിരിയില്‍ ചര്‍ച്ചകളില്‍;  ഐശ്വര്യ ഇപ്പോള്‍ സ്വന്തം വീട്ടിലെന്നും അഭ്യൂഹം; താരകുടുംബത്തിന്റെ ദാമ്പത്യം വീണ്ടും ബോളിവുഡ് മാധ്യമങ്ങളില്‍ നിറയുമ്പോള്‍

Malayalilife
വിവാഹ മോതിരം അണിയാതെ അഭിഷേക് പൊതുവേദിയിലെത്തിയതോടെ വീണ്ടും ഐശ്വര്യയുമായുള്ള വേര്‍പിരിയില്‍ ചര്‍ച്ചകളില്‍;  ഐശ്വര്യ ഇപ്പോള്‍ സ്വന്തം വീട്ടിലെന്നും അഭ്യൂഹം; താരകുടുംബത്തിന്റെ ദാമ്പത്യം വീണ്ടും ബോളിവുഡ് മാധ്യമങ്ങളില്‍ നിറയുമ്പോള്‍

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന വിശേഷണത്തിനൊപ്പം പലപ്പോഴും ചേര്‍ത്തുവെയ്ക്കാറുള്ള പേരാണ് ഐശ്വര്യ റായ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകര്‍ കൂടുതല്‍ ഉറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. 

അഭിഷേകിന്റെ സഹോദരി ശ്വേത ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു. കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബച്ചന്‍ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുവത്രേ. എന്നാല്‍ വീട് ശ്വേതയ്ക്ക് നല്‍കാനാണ് ബച്ചന്റെ തീരുമാനം. 

ബച്ചന്‍ കുടുംബത്തില്‍ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പാരീസ് ഫാഷന്‍ വീക്കില്‍ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.
ഐശ്വര്യയുടെ ജന്മദിനത്തില്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച വികാരഹിതമായ പോസ്റ്റും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. 

ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള കോള്‍ഡ് വാര്‍ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളിലൂടെ വ്യക്തമാണ്. ദീപാവലി, പൂജ പാര്‍ട്ടികളില്‍ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചര്‍ച്ചകളില്‍ നേടിയിരുന്നു. ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ചര്‍ച്ചയാകുന്നുണ്ട്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്യുടെ ജന്മവാര്‍ഷികത്തില്‍ മകള്‍ ആരാധ്യ, അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

Abhishek Bachchan Aishwarya Rai separation rumours

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES