രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഈഗിള്‍' ! 'ആടു മച്ചാ' എന്ന ഗാനം പുറത്തിറങ്ങി

Malayalilife
 രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഈഗിള്‍' ! 'ആടു മച്ചാ' എന്ന ഗാനം പുറത്തിറങ്ങി

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ കാര്‍ത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഈഗിള്‍'ലെ 'ആടു മച്ചാ' എന്ന ഗാനം പുറത്തിറങ്ങി.ഗ്രാമീണ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദവ്സന്ദ് ?ഒരുക്കിയ ഈ ഗാനത്തില്‍ കറുത്ത ഷര്‍ട്ടും ധോത്തിയും ധരിച്ച്, കഴുത്തില്‍ രുദ്രഖമാലയും അറിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രവി തേജ ?ഗാനത്തിന് അനുയോജ്യമായ വിധത്തില്‍ ചുവടുവെക്കുന്നു. കല്യാണ ചക്രവര്‍ത്തി വരികള്‍ ഒരുക്കിയ ഈ ആകര്‍ഷക ?ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ സിപ്ലിഗഞ്ചാണ്. നൃത്തസംവിധാനം ശേഖര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 

ഒന്നിലധികം ഷേഡുകളുള്ള ഒരു കഥാപാത്രത്തെയാണ് രവി തേജ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരന്‍, കാവ്യ ഥാപ്പര്‍ എന്നിവരാണ് നായികമാര്‍. നവദീപും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിര്‍ച്ചി കിരണ്‍, നിതിന്‍ മേത്ത, ധ്രുവ, എഡ്വേര്‍ഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

മണിബാബു കരണത്തോടൊപ്പം ചേര്‍ന്ന് കാര്‍ത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മണിബാബു കരണത്താണ്. എഡിറ്റിംഗ് സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം സംവിധായകനും കാമില്‍ പ്ലോക്കി, കര്‍മ് ചൗള എന്നിവരും ചേര്‍ന്ന് നിര്‍വഹിക്കും. ടി ജി വിശ്വ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ??കുച്ചിഭോട്‌ലയാണ് സഹനിര്‍മ്മാതാവ്. ദാവ്‌സന്ദ് സംഗീതസംവിധായകനും ശ്രീനാഗേന്ദ്ര തങ്കാല പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.

2024 ജനുവരി 13 സംക്രാന്തി ദിനത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്ന 'ഈഗിള്‍' 2024-ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, കോ-എഡിറ്റര്‍: ഉതുര, കോ-ഡയറക്ടര്‍: രാം രവിപതി, ?ഗാനരചന: ചൈതന്യ പ്രസാദ്, റഹ്മാന്‍ & കല്യാണ്‍ ചക്രവര്‍ത്തി, സൗണ്ട് ഡിസൈന്‍: പ്രദീപ്. ജി (അന്നപൂര്‍ണ സ്റ്റുഡിയോ), സൗണ്ട് ഡിസൈന്‍: കണ്ണന്‍ ഗണപത് (അന്നപൂര്‍ണ സ്റ്റുഡിയോസ്), കളറിസ്റ്റ്: എ.അരുണ്‍കുമാര്‍, സ്‌റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷന്‍: രാം ലക്ഷ്മണ്‍, റിയല്‍ സതീഷ് & ടോമെക്ക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: മുത്തു സുബ്ബയ്ഹ്, പിആര്‍ഒ: ശബരി.

Read more topics: # ഈഗിള്‍
Aadu Macha Official Lyrical Song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES