സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡില്‍ മികച്ച നടനായി പേര് വിളിച്ചത് രണ്‍ബീറിന്റെ; അവാര്‍ഡ് പ്രതീക്ഷയോടെ എത്തിയ ഷാഹിദ് ഷോയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി; വീഡിയോ കാണാം

Malayalilife
topbanner
സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡില്‍ മികച്ച നടനായി പേര് വിളിച്ചത് രണ്‍ബീറിന്റെ; അവാര്‍ഡ് പ്രതീക്ഷയോടെ എത്തിയ ഷാഹിദ് ഷോയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി; വീഡിയോ കാണാം

മികച്ച നടനുള്ള അവാര്‍ഡ് റണ്‍വീര്‍ സിങ്ങിന് നല്‍കിയതില്‍ ഷാഹിദ് കപൂര്‍ വേദിയില്‍ നിന്നിറങ്ങി പോയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മികച്ച നടനുള്ള അവാര്‍ഡ് ഷാഹിദിന് വാഗ്ദാനം ചെയ്യുകയും പിന്നീട് റണ്‍വീറിന് നല്‍കുകയും ചെയ്തു എന്നാണ് ആരോപണം. അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് എത്തിയത്.എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ റിപ്പോര്‍ട്ട്.

ഗല്ലി ബോയിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ നൃത്തപരിപാടി അവതാരിപ്പിക്കാനുള്ള തയാറെടുപ്പുകളും ഷാഹിദ് നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഘാടകര്‍ തീരുമാനം മാറ്റിയതാണ് ഷാഹിദിനെ ചൊടിപ്പിച്ചത്. അവാര്‍ഡ് തനിക്കല്ലെന്ന് മനസിലാക്കിയ ഷാഹിദ് നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു

അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ANGRY Shahid Kapoor WALKS OUT As Ranveer Singh Wins Award

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES