Latest News

ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടു പോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്; ജോജുവിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

Malayalilife
ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടു പോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്; ജോജുവിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

ടൻ നിർമ്മാതാവ് എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജോജു ജോസഫ്. മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച ജോജു പിന്നീട് മുൻനിര നായകന്മാരിൽ ഒരാളാവുകയും ചെയ്‌തിരിക്കുകയാണ്. താരത്തിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമാണ് ജോസഫ്. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച്  സംവിധായകന്‍ ജിയോ ബേബി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടി വൈറലാകുന്നത്. 

മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടു പോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്, ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണ്. ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചുപോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷം ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാതെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു  ചേട്ടന്‍.

ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും. ജിയോ ബേബിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ടോവിനോ തോമസ് നായകനായ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് ആണ്.

Read more topics: # A post is viral about joju george
A post is viral about joju george

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES