മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നിര്‍മാണ ചെലവ് ആവശ്യമായി വന്ന ചിത്രമാണ്. കഴിഞ്ഞ മാസമാണ് തിയറ്ററുകളിലേക്ക് . നൂറ് കോടിയ്ക്ക് മുകളില്‍ മുടക്ക് മുതല്‍ ആവശ്യമായി വന്ന സിനിമ എത്തിയത്. ഇതോടെ മോഹന്‍ലാലിന് ബിസിനസ് മാത്രമാണ് ലക്ഷ്യമെന്ന ആരോപണവും വന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് എത്തുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'അടുത്തായി കൂടുതല്‍ കേട്ടു വരുന്ന ഒരു ആരോപണം ആണ് മോഹന്‍ലാലിന് ബിസിനസ് ആണ് ലക്ഷ്യം, അല്ലാതെ നല്ല സിനിമ എടുക്കല്‍ അല്ല എന്ന്. അതു കൊണ്ട് മാത്രം ആണ് അദ്ദേഹം ആശീര്‍വാദിന്റെ സിനിമകള്‍ മാത്രം ചെയ്യുന്നു എന്നുള്ളത്. ഒരുപരിധി വരെ സിനിമയെ ബിസിനസ് ആയി തന്നെ സമീപിക്കുന്നവര്‍ തന്നെയാകും ഇന്ന് ഇന്‍ഡസ്ട്രയില്‍ കൂടുതലും ഉണ്ടാകുക. ഇറക്കുന്ന പണത്തിനു ലാഭം - ഇത് ചിന്തിക്കാത്തവര്‍ സിനിമ എടുക്കാന്‍ ഇറങ്ങുകയുമില്ല. ആ ഒരു ബിസിനസ് സ്‌കോപ്പ് കണ്ടിട്ട് തന്നെയാകണം ഒരു വിധം സേഫ് സോണില്‍ ആണെന്ന് തോന്നുന്ന പഴയ-പുതു തലമുറയില്‍പെട്ട നടനും, നടിയും, സംവിധായകരും എല്ലാം പ്രൊഡക്ഷനില്‍ ഒരു കൈ നോക്കുന്നത്.
ഇനി മോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രങ്ങള്‍ നോക്കാം. ഇതില്‍ കൂടുതലും കലാമൂല്യം ഉള്ളവയും, മാസ്സ് മസാലയും ഒക്കെ ഉണ്ടായിരുന്നു. കൂടുതല്‍ പൈസ എറിഞ്ഞു കൂടുതല്‍ പൈസ നേടുക - ഈ അപ്പ്രോച്ച് മലയാളം പോലെ താരതമെന്യ ചെറിയ ഇന്‍ഡസ്ടറിക്ക് ഗുണമേ ചെയ്യൂ.കാസിനോ ഫിലിംസ്- മോഹന്‍ലാല്‍, മമ്മൂട്ടി, ഐവി ശശി, സീമ, അടിയോഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ഗാന്ധിനഗര്‍ 2ന്‍ഡ് സ്ട്രീറ്റ്, നാടോടികാറ്റ്. ചിയേഴ്‌സ് ഫിലിംസ് - മോഹന്‍ലാല്‍, സെഞ്ചുറി കൊച്ചുമോന്‍- ആര്യന്‍, ഉണ്ണികളേ ഒരു കഥ പറയാം,അടിവേരുകള്‍, ഓര്‍ക്കപ്പുറത്തു, പ്രണവം ആര്‍ട്‌സ് - മോഹന്‍ലാല്‍- കമലദളം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, പിന്‍ഗാമി, ഭരതം, മിഥുനം, കലാപാനി, ഹരികൃഷ്ണന്‍സ്, ഒളിമ്പിയന്‍ അന്തോണി ആദം,കന്മദം, വാനപ്രസ്ഥം. ആശീര്‍വാദ് - നരസിംഹം മുതല്‍ ഇങ്ങോട്ടുള്ള സിനിമകള്‍..
മോഹന്‍ലാല്‍ എന്ന നടന്‍ പണ്ട് മുതലേ ഒരു പ്രൊഡ്യൂസര്‍ ആയിരുന്നു. അതു ആശീര്‍വാദില്‍ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ എത്തിയപ്പോള്‍ അതിന്റെ സ്‌കേല്‍ കൂടി എന്നതാണ്. മോഹന്‍ലാലിന്റെ മാസ് ഇമേജ് ആണ് പ്രൊഫിറ്റബിള്‍ എന്നൊരു ചിന്തയും അതിലേക്കു വഴികാട്ടുന്ന ചിത്രങ്ങളും ആണ് ആന്റണിയുടെ ബിസിനസ് ഐഡിയ എന്ന് തോന്നുന്നു. അതൊരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇനിയുള്ള പ്രൊജക്ടുകള്‍ അത്രയും ബഡ്ജറ്റ് ആവശ്യം ഉള്ള സിനിമകള്‍ തന്നെയാണ്. ആ റിസ്‌ക് എടുക്കാന്‍ ആശീര്‍വാദ് പോലെ വല്യ സ്‌കേല്‍ ഉള്ള പ്രൊഡക്ഷന്‍ ഹൗസ് മലയാളത്തില്‍ വേറെ വരുന്നില്ല എന്നുള്ളതാണ് സത്യം.