91മത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പീറ്റര്‍ ഫെരേലിയുടെ ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; അല്‍ഫോന്‍സാ ക്വാറോണ്‍ മികച്ച സംവിധായകന്‍; റമി മാലേക്ക് മികച്ച നടനും അലിവീയ കോള്‍മാന്‍ മികച്ച നടിയും; പുരസ്‌കാരങ്ങള്‍ ഇങ്ങനെ

Malayalilife
91മത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പീറ്റര്‍ ഫെരേലിയുടെ ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; അല്‍ഫോന്‍സാ ക്വാറോണ്‍ മികച്ച സംവിധായകന്‍; റമി മാലേക്ക് മികച്ച നടനും അലിവീയ കോള്‍മാന്‍ മികച്ച നടിയും; പുരസ്‌കാരങ്ങള്‍ ഇങ്ങനെ

91മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫെരേലി സംവിധാനം ഗ്രീന്‍ ബുക്ക് മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ) മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ദ് ഫേവിറിറ്റിലെ ഒലീവിയ കോള്‍മാനാണ് മികച്ച നടി. മികച്ച നടനായി ബൊഹീമിയന്‍ റാപ്‌സഡിയിലെ റമി മാലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ബൊഹീമിയന്‍ റാപ്‌സഡിക്ക് നാലും ബ്ലാക് പാന്തറിന് മൂന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നടന്‍, മികച്ച ശബ്ദ ലേഖനം, ശബ്ദ മിശ്രണം, ചിത്രസംയോജനം എന്നീ വിഭാഗത്തിലാണ് ബൊഹീമിയന്‍ റാപ്‌സഡി പുരസ്‌കാരങ്ങള്‍ നേടിയത്. പശ്ചാത്തല സംഗീതം (ഒറിജിനല്‍), വസ്ത്രാലങ്കരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് പാന്തറിന്റെ നേട്ടം.

അല്‍ഫോണ്‍സോ ക്വാറോണ്‍ സംവിധാനം ചെയ്ത റോമയും പീറ്റര്‍ ഫെരേലി സംവിധാനം ഗ്രീന്‍ ബുക്കും മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംവിധായകന്‍, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ക്യാമറ എന്നീ വിഭാഗത്തിലും മികച്ച ചിത്രം, ഒറിജിനല്‍ തിരക്കഥ, മികച്ച സഹനടന്‍ എന്നീ വിഭാഗത്തിലുമാണിത്. 10 വീതം നോമിനേഷന്‍ ലഭിച്ച ദ് ഫേവറിറ്റിന് ഒന്നും റോമക്ക് മൂന്നും പുരസ്‌കാരങ്ങള്‍ നേടാനെ സാധിച്ചുള്ളൂ.

ഇന്ത്യ പശ്ചാത്തലമായി ചിത്രീകരിച്ച പിരീയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററിയായി. ഇന്ത്യക്കാരി ഗുണീത് മോഗ നിര്‍മ്മിച്ച ഡോക്യുമെന്ററി റൈക സെതാബ്ചിയും മെലിസ ബെര്‍ട്ടനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഇന്ത്യക്കാരി ഗുണീത് മോഗ നിര്‍മ്മിച്ച ഡോക്യുമെന്ററി റൈക സെതാബ്ചിയും മെലിസ ബെര്‍ട്ടനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങളാണ് പ്രമേയം.


പുരസ്‌കാര ജേതാക്കളുടെ പൂര്‍ണവിവരം: 


ലോസ് ആഞ്ജലസിലെ ഡോള്‍ബി തിയറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചത്. മികച്ച നടന്‍, നടി, സംവിധായകന്‍, ചിത്രം എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.


മികച്ച ചിത്രം : ഗ്രീന്‍ ബുക്ക് (സംവിധാനം: പീറ്റര്‍ ഫെരേലി)
മികച്ച സംവിധായകന്‍ : അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ)
മികച്ച നടി: ഒലീവിയ കോള്‍മാന്‍ (ദ് ഫേവിറിറ്റ്)
മികച്ച നടന്‍: റമി മാലേക് (ബൊഹീമിയന്‍ റാപ്‌സഡി) 
മികച്ച ഗാനം (ഒറിജിനല്‍): ഷാലോ -എ സ്റ്റാര്‍ ഈസ് ബോണ്‍ (ലേഡി ഗാഗ, മാര്‍ക് റോണ്‍സണ്‍)
മികച്ച പശ്ചാത്തല സംഗീതം (ഒറിജിനല്‍): ബ്ലാക് പാന്തര്‍ (ലഡ് വിന്‍ ഗൊരാന്‍സണ്‍)
മികച്ച തിരക്കഥ (അവലംബിത): ബ്ലാക് ലാന്‍സ് മാന്‍ (ചാര്‍ളി വാച്‌ടെല്‍, ഡേവിഡ് റബിനോവിറ്റ്‌സ്, കെവിന്‍ വില്‍മോട്ട്, സ്‌പൈക് ലീ)
മികച്ച തിരക്കഥ (ഒറിജിനല്‍): ഗ്രീന്‍ ബുക്ക് (നിക് വലേലോന, ബ്രയാന്‍ ക്യൂറി, പീറ്റര്‍ ഫെരേലി) 
മികച്ച വിദേശ ഭാഷാ ചിത്രം: റോമ (മെക്‌സിക്കന്‍ ചിത്രം, സംവിധാനം: അല്‍ഫോണ്‍സോ ക്വാറോണ്‍)
മികച്ച സഹനടി: റെജീന കിങ് (ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്) 
മികച്ച സഹനടന്‍: മഹേര്‍ഷല അലി (ഗ്രീന്‍ ബുക്ക്)
മികച്ച ക്യാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ) 
മികച്ച ശബ്ദ ലേഖനം: ബൊഹീമിയന്‍ റാപ്‌സഡി
മികച്ച ശബ്ദ മിശ്രണം: ബൊഹീമിയന്‍  റാപ്‌സഡി (പോള്‍ മാസെ, ടിം കവാഗിന്‍, ജോണ്‍ കസാലി)
മികച്ച ചിത്രസംയോജനം: ബൊഹീമിയന്‍ റാപ്‌സഡി (ജോണ്‍ ഓട്ടോമാന്‍)
മികച്ച വിഷ്വല്‍ എഫക്ട്: ഫസ്റ്റ് മാന്‍
മികച്ച വസ്ത്രാലങ്കരം: ബ്ലാക്ക് പാന്തര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബ്ലാക്ക് പാന്തര്‍
മികച്ച ഡോക്യൂമെന്ററി(ഫീച്ചര്‍): ഫ്രീ സോളോ
മികച്ച ചമയം, കേശാലങ്കാരം: വൈസ് 
മികച്ച അനിമേഷന്‍ ചിത്രം: സ്‌പൈഡര്‍മാന്‍ ഇന്‍ടു ദ് സ്‌പൈഡര്‍ വേഴ്‌സ്
മികച്ച അനിമേഷന്‍ ഷോര്‍ട്ട് ഫിലിം: ബാവോ (ഡോമീഷി, ബെക്കി നെയ്മാന്‍ കോബ്)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: പിരീയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് 
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്‌കിന്‍ (ഗേ നാറ്റീവ്, ജെയിം റേ ന്യൂമാന്‍)

Read more topics: # 91th Oscar award
91th Oscar award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES