ടൊവിനോ തോമസ് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി വിജയകരമായി തന്നെ മുന്നേറുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി തന്നെയായിരുന്നു മിന്നല്‍ മുരളിയായി എത്തിയ ടൊവിനോ മുതല്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ‘നൈന്റീസിലെ മിന്നല്‍ മുരളി’ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.
ടൊവിനോ ആയി മോഹന്‍ലാലും ‘ബ്രൂസ്‌ലി ബിജി’യായി എത്തിയ ഫെമിനയായി ശോഭനയുമാണ് ചിത്രത്തിലുള്ളത്. ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത് ടൊവിനോയ്ക്ക് പകരം മോഹന്‍ലാലിന്റേയും ഫെമിനയ്ക്ക് പകരം ശോഭനയുടെയും ചിത്രം കൂട്ടിച്ചേര്‍ത്താണ്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ചിത്രം തരംഗമായി കഴിഞ്ഞു.
മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മുന്നേറ്റത്തിന്റെ ആരവം ഇനിയും കെട്ടടങ്ങിയിട്ടില്ല. മിന്നല്‍ മുരളി ഇതിനോടകം തന്നെ നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ 60 ലക്ഷം മണിക്കൂറുകളോളമാണ് സ്ട്രീം ചെയ്തിരിക്കുന്നത്.