Latest News

പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി; ട്രെയിലര്‍  പുറത്ത്; ചിത്രം13ന് തിയേറ്ററില്‍ എത്തുന്നു

Malayalilife
 പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി; ട്രെയിലര്‍  പുറത്ത്; ചിത്രം13ന് തിയേറ്ററില്‍ എത്തുന്നു

ത്രമേല്‍ മനോഹരമായ പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ തരംഗിണി മ്യൂസിക് റിലീസ് ചെയ്തുകൊണ്ട് ഒരു ഇടവേളക്കുശേഷം  സജീവമാകുന്നു .

 ക്ലൗഡ് 9  സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന  14 ഫെബ്രുവരി  എന്ന പ്രണയ കാവ്യം കേരളത്തിലെ  തിയേറ്ററുകളില്‍ എത്തുന്നു. അജിത് കുമാര്‍ എം  പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

 ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം  പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യ നുഭവം ആയിരിക്കും സമ്മാനിക്കുക.   പ്രണയാര്‍ദ്ര ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി എന്ന സിനിമ. അന്തരിച്ച പ്രശസ്ത ഗായകന്‍, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍  എസ് പി ചരണ്‍ ആദ്യമായി മലയാള സിനിമയില്‍ ഗാനമാലപിച്ചിരിക്കുന്നു.


 അഭിനേതാക്കള്‍. ഹരിത്ത്,നന്ദു, മേഘനാഥന്‍, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍,സാബു തിരുവല്ല, ശ്രീജിത്ത് വര്‍മ്മ,  മിഥുന്‍ ആന്റണി,ചാരു കേഷ്,റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, ജിതിന്‍ ഗുരു മാത്യൂസ്,അമല ഗിരീശന്‍,ആരതി നായര്‍, അപൂര്‍വ്വ ശശികുമാര്‍,ഐശ്വര്യനമ്പ്യാര്‍,മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ലിയോണ്‍ സൈമണ്‍,രാജീവ് നായര്‍ പല്ലശ്ശന, രാജേഷ് ആര്‍, ശശികുമാര്‍ നായര്‍. സുനില്‍ കട്ടിനാല്‍.രാഹുല്‍ സി വിമല  ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനില്‍ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോന്‍ സിറിയക് നിര്‍വഹിക്കുന്നു.ചീഫ് അസോസിയറ്റ് ഡയറക്ടര്‍ ജയേന്ദ്ര ശര്‍മ.ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷണ്‍ ഡോക്ടര്‍ കെ ജെ യേശുദാസ്, പത്മഭൂഷണ്‍ കെ എസ് ചിത്ര, എസ്പി ചരണ്‍,മാതംഗി അജിത് കുമാര്‍,വിജയ് ചമ്പത്ത്, ഡോക്ടര്‍ കെ പി നന്ദകുമാര്‍ തുടങ്ങിയവരാണ്.ഗാനരചന ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന,ശ്രീകുമാര്‍ ബാലകൃഷ്ണന്‍ എന്നിവരാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ വിജയ് ചമ്പത്ത്  ആണ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ എല്‍പി സതീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ശ്യാം സരസ്.ആര്‍ട്ട് ഡയറക്ടര്‍ മുരളി ബേപ്പൂര്‍.കോസ്റ്റുംസ് ദേവന്‍ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റര്‍ ഡിസൈന്‍ മനോജ് ഡിസൈന്‍സ്.സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. പി.ആര്‍.ഒ   എം കെ  ഷെജിന്‍.

Read more topics: # 14 ഫെബ്രുവരി
14 february malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES