മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിത്വത്തിന് ഉടമയാണ് രാഹുൽ ഈശ്വർ. ഏതൊരു വിഷയത്തിലും തന്റെതായ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തുറന്ന് പറയാൻ താരത്തിന് യാതൊരു മടിയും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു തരത്തിലും ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് പറയുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.
വളരെ അധികം വെല്ലുവിളികളെ കോടതി അതിജീവിച്ച് പോകുന്നത് സ്വാഗതാർഹമല്ലേ. കിംവദന്തി പറയാനും അപവാദം പറയാനും പരദൂഷണം പറയാനും കള്ളം പറയാനും അർധസത്യങ്ങൾ പറയാനും ഒരുപാട് പേരുണ്ടെങ്കിലും ഈ വെല്ലുവിളികളെ അതിജീവിച്ച് ഒരു വനിതാ ജഡ്ജി മുന്നോട്ടുപോകുന്നത് നമ്മുടെ ജുഡീഷ്യറിയിലും വനിത ന്യായാധിപയിലും ഉള്ള ആദരവ് കൂട്ടുകയല്ലേ. താൽപര്യമുള്ള ജഡ്ജിയിലേക്ക് കേസെടുക്കുക എന്ന പ്രാക്ടീസിലേക്ക് ഈ രാജ്യം പോയാൽ എവിടെയെത്തും. നാളെ ദിലീപിനെതിരെ ഒരു ജഡ്ജി ഒന്നുരണ്ട് കടുത്ത വാക്കുകൾ ചോദിച്ചു എന്നിരിക്കട്ടെ, ദിലീപ് പറയുകയാണ് എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം.
അപ്പോൾ അടുത്ത് വരുന്ന ജഡ്ജി അതിജീവിതയ്ക്കെതിരെ ഒന്നുരണ്ട് കടുത്ത വാക്കുകൾ പറഞ്ഞാൽ അതിജീവിത പറയും എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം, അങ്ങനെ ആണെങ്കിൽ ഈ നാട്ടിൽ ഏതെങ്കിലും കേസ് തീരുമോ? ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് എത്രമാത്രം ഉണ്ട്. ചിന്തിക്കേണ്ടതാണ്. സ്റ്റേറ്റും പ്രോസിക്യൂട്ടറും അതിജീവിതയുമെല്ലാം ഈ ജഡ്ജിയെ മാറ്റണമെന്ന് പറഞ്ഞ് പോയി. ഹൈക്കോടതി അടക്കം ശക്തമായി അത് വേണ്ട എന്ന് പറഞ്ഞു. പ്രോസിക്യൂഷനല്ല പെർസിക്യൂഷനാണ് എന്നാണ് എന്നെപ്പോലുള്ളവരൊക്കെ പറയുന്നത്. പക്ഷെ ഇത് പ്രോസിക്യൂഷനല്ല, പ്രോസ്റ്റിറ്റിയൂഷനാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എത്രമാത്രം കള്ളങ്ങളും അർധസത്യങ്ങളും നിയമത്തിന് നിരക്കാത്ത കാര്യങ്ങളും ഈ പ്രോസിക്യൂഷൻ ചെയ്തിട്ടുണ്ടാകും.

ഇല്ലെങ്കിൽ ്രേപാസിക്യൂഷനാണോ പ്രോസ്റ്റിറ്റിയൂഷനാണോ. പ്രോസ്റ്റിറ്റിയൂഷൻ പോലുള്ള വാക്കുകൾ ഒരു കോടതിയിൽ കേൾക്കണമെങ്കിൽ എത്രമാത്രം മോശവും നിലയില്ലാ കയത്തിൽ മുങ്ങി തപ്പുകയായിരിക്കണം പൊലീസും പ്രോസിക്യൂഷനും. ഇല്ലെങ്കിൽ ആർക്കെങ്കിലും അങ്ങനെ ഒരു സ്ട്രോംഗ് വാക്ക് ഉപയോഗിക്കാൻ കഴിയുമോ. ഇത്ര സെൻസിറ്റീവായ കേസിൽ തെളിവിന്റെ കണികയെങ്കിലും ഉണ്ടെങ്കിൽ ഒരു കോടതിയ്ക്ക് അത് ചോദിക്കാനുള്ള ധൈര്യമുണ്ടാകുമോ? ദിലീപ് ഏതെങ്കിലും രീതിയിൽ ദിലീപിനെ കുടുക്കാനുള്ള ശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ അത്രയും കടുപ്പമുള്ള ഒരു വാക്ക് ഉപയോഗിക്കുമോ. ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാർ മുഖ്യമന്ത്രി മാറണം എന്ന് പറയാറുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ജഡ്ജിയായാൽ ജഡ്ജി മാറണം എന്ന് പറയുന്നതിനപ്പുറം എന്ത് പ്രസക്തിയാണുള്ളത്.
ഈ ജഡ്ജിയുടെ വിധി ന്യായത്തിൽ എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയിലേക്ക് പോകാമല്ലോ. ജഡ്ജി ഹണി വർഗീസിന്റെ ട്രാൻസ്ഫർ വരുന്നത് വരെ കേസ് തള്ളിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പൊലീസും പ്രോസിക്യൂഷനും നടത്തുന്നതെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പരിധിക്കപ്പറും കോടതിയുടെ നിയമത്തിന്റെ ടെക്നിക്കാലിറ്റി അറിയില്ലെങ്കിലും സാധാരണക്കാരന് കളിക്കുന്ന കൽകൾ മനസിലാകും. ഏതെങ്കിലും രീതിയിൽ ജഡ്ജിയെ മാറ്റുക, ജഡ്ജിയെ അപകീർത്തിപ്പെടുത്തുക, അവരുടെ ഭർത്താവിനേയും കുടുംബത്തേയും കൊണ്ടുവരിക, ജഡ്ജിയെ മോശമാക്കുക. ദിലീപിനെ ആരെങ്കിലും സപ്പോർട്ട് ചെയ്താൽ ഹൈക്കോടതി മോശം, സിയാദ് റഹ്‌മാൻ മോശം, ഡിജിപി മോശം, ശ്രീലേഖ മോശം. ആരാണ് ഈ അതിജീവിതയുടെ കൂടെ നിൽക്കുന്നു എന്ന് പറയുന്ന മൂന്ന് നാല് പേരാണോ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥ കൈയിൽ കൊണ്ടുനടക്കുന്നത്.
തങ്ങൾ മാത്രമാണ് ശരി എന്നും ബാക്കിയുള്ളവർ തെറ്റാണെന്നും നോർത്ത് ഇന്ത്യയിൽ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ കൊലപാതകമാക്കി ചിത്രീകരിച്ച വലതുപക്ഷ മാധ്യമങ്ങളെ പോലെ നമ്മുടെ നാട്ടിലെ ചില ആൾക്കാർ സ്വയം നമ്മൾ മാത്രമെ നീതിയുള്ളൂ, ബാക്കിയുള്ളവരൊക്കെ അതിജീവിതയെ വേട്ടയാടാൻ നിൽക്കുകയാണ് എന്ന് പറയുകയാണ്. ഇത് സാധാരണക്കാർക്ക് മനസിലാകുന്നുണ്ട്. ദിലീപിന് അനുകൂലമായി കാര്യങ്ങൾ മാറുമെങ്കിൽ ഇത് കാരണമാണ്. കാരണം കണ്ടന്റ് ഇല്ലാതെ ടെക്നിക്കാലിറ്റിയുടെ പിന്നിൽ പിടിച്ചുകൊണ്ട് ഏതെങ്കിലും രീതിയിൽ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുക. ജസ്റ്റിസ് അരുണിന്റെ വിധിന്യായത്തിലടക്കം ഈ കോടതിയിലേക്ക് പോകണമോയെന്നും ഈ കോടതിയുടെ കീഴിലാണ് ഈ കേസ് വരണമെന്നും തുടങ്ങിയ കാര്യങ്ങളുണ്ടല്ലോ.
അപ്പോൾ ഏത് അർത്ഥത്തിലാണ് എല്ലാവരും ഈ നടിയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്ന് പറയുന്നത്. ഈ സർക്കാരിന് ദിലീപിനെ സപ്പോർട്ട് ചെയ്തിട്ട് എന്തുകാര്യമാണ്. സിപിഎമ്മും പിണറായി വിജയനും ദിലീപിനെ സപ്പോർട്ട് ചെയ്തിട്ട് എന്ത് കാര്യമാണ്. തൃശൂർപൂരത്തിന് ബെഹ്റ വരുമ്‌ബോൾ അദ്ദേഹത്തെ കാണുന്നത് പോലും വെറുപ്പാണെന്ന് പറയുന്നത് മനസ് വിദ്വേഷത്തിലേക്ക് മാറിയിരിക്കുന്നു. തൃശൂർ പൂരം നമ്മുടെ ആരുടേയും കുടുംബസ്വത്തൊന്നുമല്ലല്ലോ. തൃശൂർ പൂരത്തിന് ബെഹ്റ വരുന്നത് അധിക്ഷേപമായി തോന്നുന്ന, രഞ്ജിത്തിനോടൊപ്പം ദിലീപ് ഇരുന്നാൽ രഞ്ജിത്തിനെ അധിക്ഷേപിക്കുന്ന ഒരു ദിലീപോഫോബിയ ഈ നാട്ടിൽ വന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏത് രീതിയിലെങ്കിലും ദിലീപിനെ കുടുക്കുക. ദിലീപോഫോബിയ ഉണ്ടാക്കുക. ഇത് ലീഗൽ സ്ട്രാറ്റജിയല്ല, എത്തിക്കലല്ല, അതിൽ നിന്ന് പിന്മാറണം.