നയന്‍താര ആദ്യമായി ഡബിള്‍ റോളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പേര് ഐരാ എന്നാണ്. കെ സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാ, ലക്ഷ്മി എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. നയന്‍താരയുമായി ചേര്‍ന്ന് ഒരു ഹൊറര്‍ ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നു അദ്ദേഹം നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. പുതിയ ചിത്രം അത്തരത്തില്‍ ഒന്നാകുമെന്നാണ് പ്രേക്ഷകര്‍ ഊഹിക്കുന്നത്.
കെജെആര്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയുടെ അറമും കെജെആര്‍ സ്റ്റുഡിയോയാണ് നിര്‍മ്മിച്ചത്. കോലമാവ് കോകില, ഇമൈകള് നൊടികള്‍ എന്നീ ചിത്രങ്ങള്‍ ബോക്സ്ഓഫീസ് തകര്‍ത്ത് ഓടുന്നതിന്റെ തിളക്കത്തിലാണ് നയന്‍താര.
ഇതിന് പുറമെ അജിത്തിനൊപ്പമുള്ളതടക്കം വമ്പന്‍ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.