മലയാളത്തില്‍ നിന്നും തമിഴില്‍ എത്തി തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും മികവുറ്റതാക്കി മാറ്റിയ നടിയാണ് നയന്‍താര.വിശ്വാസം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ നയന്‍താര ഫാന്‍സിന് ചെറിയ നിരാശയുണ്ടായിരുന്നു. ചിത്രത്തില്‍ നയന്‍സിനു വലിയ പ്രാധാന്യമൊന്നുമില്ലേ ഒരു അജിത്ത് സിനിമ മാത്രമായി വിശ്വാസം ഒതുങ്ങുമോയെന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യം നയന്‍താരയ്ക്കുമുണ്ട്.
എല്ലാതവണത്തെയും പോലെ ലുക്കുകൊണ്ടും അഭിനയമികവു കണ്ടും വിശ്വാസത്തിലെ ഡോ. നിരഞ്ജന എന്ന കഥാപാത്രത്തെ നയന്‍ മികവുറ്റതാക്കി. ചിത്രത്തില്‍ മൂന്ന് ലുക്കിലാണ് നയനെത്തുന്നത്. അതും വ്യത്യസ്തവും മനോഹരവുമായ മൂന്ന് ലുക്ക്.
ഡോക്ടര്‍ നിരഞ്ജനയില്‍ നിന്ന് തൂക്കുധുരൈയുടെ (അജിത്ത്) ഭാര്യയായും പിന്നീട് കോര്‍പറേറ്റ് നേതാവായും നയന്‍ എത്തുന്നുണ്ട്. അയ്റ എന്ന ചിത്രമാണ് അടുത്തതായി തമിഴില്‍ നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് നയനെത്തുന്നത്. കൊലയുതിര്‍ കാലം (തമിഴ്), സേ റാ നരസിംഹ റെഡ്ഡി (തെലുങ്ക്), ലവ് ആക്ഷന്‍ ഡ്രാമ (മലയാളം) എന്നീ ചിത്രങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നു