Latest News

അരവിന്ദ് സ്വാമിക്കൊപ്പം പൊലീസ് വേഷത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ദ്രജിത്ത്; നരകാസൂരന്റെ ട്രെയിലർ കാണാം

Malayalilife
അരവിന്ദ് സ്വാമിക്കൊപ്പം പൊലീസ് വേഷത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ദ്രജിത്ത്; നരകാസൂരന്റെ ട്രെയിലർ കാണാം

ധ്രുവങ്കൾ 16 എന്ന ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ഗൗതം വാസുദേവനാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷൻ, ശ്രിയ ശരൺ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങൾ. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റർ ചിത്രമാണ് നരകാസുരൻ.

അരവിന്ദ് സാമിക്കൊപ്പം ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് നരകകസൂരൻ. പൊലീസ് വേഷത്തിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രം നിറഞ്ഞതാണ് ട്രെയിലർ. ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.

ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷൻ, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന നരഗസൂരൻ ഒരു ഡാർക്ക് ഷേഡുള്ള സസ്പെൻസ് ത്രില്ലറാണ്.

ധ്രുവങ്കൾ പതിനാറിൽ ഒപ്പമുണ്ടായിരുന്ന ടെക്നീഷ്യന്മാർ തന്നെയാണ് ഈ ചിത്രത്തിലും കാർത്തികിന് ഒപ്പമുള്ളത്. എൻജിനിയറിങ് പഠനം പാതിയിൽ ഉപേക്ഷിച്ചാണ് കാർത്തിക് ധ്രുവങ്കൾ പതിനാറുമായി സിനിമയിലേക്ക് എത്തിയത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും.

ചിത്രത്തിന് ആശംസകൾ നേർന്ന് പൃഥ്വിരാജ് ട്രെയ്‌ലർ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു. ധ്രുവങ്ങൾ പതിനാറിന്റെ ആരാധകനാണ് താനെന്നും ഈ ചിത്രം അതിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

Naragasooran Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES