ലാല്‍ ജോസ് സംവിധാനം ചെയ്ത് ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'നാല്‍പ്പത്തിയൊന്നി'ന്റെ ടീസര്‍ പുറത്തുവിട്ടു. ശക്തമായ ഇടതുപക്ഷ മനോഭാവമുള്ള രണ്ടുപേര്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നതും, തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
തട്ടിന്‍ പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-ബിജിപാല്‍, ഛായാഗ്രഹണം-എസ്.കുമാര്‍, എഡിറ്റിങ് രഞ്ചന്‍ അബ്രഹാം
ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ '41'ല്‍ ഇന്ദ്രന്‍സും സുരേഷ് കൃഷ്ണയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കണ്ണൂരില്‍ നിന്നു തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കര്‍ണാടകയിലെ മടിക്കേരിയും വാഗമണ്ണും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.