Latest News

സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായി നിറഞ്ഞാടി ടൊവിനോ തോമസ്; ഭാവന നായികയായി എത്തുന്ന നടികര്‍ ട്രെയിലര്‍ ട്രെന്റിങില്‍

Malayalilife
topbanner
സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായി നിറഞ്ഞാടി ടൊവിനോ തോമസ്; ഭാവന നായികയായി എത്തുന്ന നടികര്‍ ട്രെയിലര്‍ ട്രെന്റിങില്‍

ടന്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'നടികറി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇയാളുടെ സിനിമാ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മൂന്നിന് തിയറ്ററുകളില്‍ എത്തും. 

ഭാവനയാണ് നടികറില്‍ നായികയാകുന്നത്. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. 

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,  ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. 

  മൈത്രി മൂവി മെക്കേഴ്സ്, നവീന്‍ യര്‍നേനി, വൈ. രവി ശങ്കര്‍ എന്നിവര്‍ ഭാഗമാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം  ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍.

Nadikar Trailer tovino Thomas

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES