Latest News

എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നല്‍കി ചേര്‍ത്ത് നിര്‍ത്തി;  സിനിമാ ജീവിതത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദം; വാണി വിശ്വനാഥിന് 53ാം പിറന്നാള്‍ ആശംസകളുമായി സുരഭി ലക്ഷ്മി

Malayalilife
 എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നല്‍കി ചേര്‍ത്ത് നിര്‍ത്തി;  സിനിമാ ജീവിതത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദം; വാണി വിശ്വനാഥിന് 53ാം പിറന്നാള്‍ ആശംസകളുമായി സുരഭി ലക്ഷ്മി

ഒരിടവേളയ്ക്കു ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥ്. 'ആസാദി' എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലെത്തിയ വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബ് എന്ന സിനിമയിലും അഭിനയിച്ചു. ആഷിഖ് അബുവാണ് റൈഫിള്‍ ക്ലബ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ വാണി വിശ്വനാഥിന് പിറന്നാള്‍ ആശംസകളുമായി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തില്‍ ഒന്നാണ് വാണി വിശ്വനാഥുമായുള്ള സൗഹൃദമെന്ന് സുരഭി പറയുന്നു.

കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേല്‍ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് അന്‍പത് പിറന്നാളുമ്മകള്‍. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തില്‍ ഒന്നാണ് ചേച്ചി. വാണിചേച്ചിയുടെ കൂടെ 'റൈഫിള്‍ ക്ലബ്ബി'ല്‍ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നല്‍കി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. എന്നുമായിരുന്നു സുരഭി ലക്ഷ്മിയുടെ വാക്കുകള്‍.

surabhi lakshmi about vani viswanath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക