Latest News

വൈഎസ്ആറായി വീണ്ടും മമ്മൂട്ടി; മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ; യാത്ര 2 വിന്റെ റിലിസ് ഡേറ്റ് പങ്ക് വച്ച് പുതിയ പോസറ്റര്‍

Malayalilife
 വൈഎസ്ആറായി വീണ്ടും മമ്മൂട്ടി; മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ; യാത്ര 2 വിന്റെ റിലിസ് ഡേറ്റ് പങ്ക് വച്ച് പുതിയ പോസറ്റര്‍

2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'യാത്ര'യ്ക്ക് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. 'യാത്ര' മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെക്കുറിച്ചാണെങ്കില്‍, രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയുടെ ജീവിതകഥയാണ്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ജീവയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ യാത്ര'യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8ന് ആണ് ചിത്രം റിലീസ് ചെയ്യുക

യാത്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2വിലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും.

മഹി വി രാഘവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. എന്നാല്‍ മറ്റ് താരങ്ങളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്.

 

yatra 2 first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES